വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിൽ മഹല്ലുകൾ ജാഗ്രത പുലർത്തണം
text_fieldsചെറുവത്തൂർ: വഖഫ് സ്വത്തുക്കളുടെ രേഖകൾ കൃത്യമായി സൂക്ഷിക്കാത്തതും രേഖകൾ ഇല്ലാത്തതും മൂലം വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെടുന്നത് തടയാൻ മഹല്ല് ഭാരവാഹികൾ അതീവ ജാഗ്രത പുലർത്തണമെന്ന് സുന്നി മഹല്ല് ഫെഡറേഷൻ വഖഫ് സമിതി സംസ്ഥാന ജനറൽ കൺവീനർ എ.പി.പി. കുഞ്ഞഹമ്മദ് ഹാജി പറഞ്ഞു. ഉദുമ നിയോജക മണ്ഡലം സുന്നി മഹൽ ഫെഡറേഷൻ പ്രവർത്തകസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വഖഫ് സ്വത്തുക്കളുടെ രേഖകൾ മുഴുവൻ വഖഫ് ബോർഡിൻറെ രജിസ്റ്ററിൽ ചേർത്ത് വഖഫ് ഭൂമിയുടെ നിയമപരമായ സംരക്ഷണം ഉറപ്പുവരുത്തണം. കൃത്യമായി കരം തീരുവ അടച്ചും രേഖകൾ ശരിപ്പെടുത്തിവെച്ചും വഖഫ് ഭൂമികൾ സംരക്ഷിക്കണം -അദ്ദേഹം ആവശ്യപ്പെട്ടു.
സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആവിഷ്കരിച്ച തർത്തീബ് 2.0 മഹല്ല് അദാലത്തുക്കൾ നടത്തുന്നതിന് മുന്നോടിയായി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും വിപുലമായ കൺവെൻഷനുകൾ വിളിച്ചു ചേർക്കാൻ യോഗം തീരുമാനിച്ചു. സപ്റ്റംബർ 2ന് കാഞ്ഞങ്ങാട് നടക്കുന്ന ജില്ലാ നേതൃസംഗമവും 6ന് കോഴിക്കോട് നടക്കുന്ന മഹല്ല് സാരഥി സംഗമവും വൻ വിജയമാക്കണമെന്ന് യോഗം പ്രവർത്തകരോടഭ്യർത്ഥിച്ചു.
എ.ബി. ഷാഫി ഹാജി പോവ്വൽ അധ്യക്ഷത വഹിച്ചു. ജില്ല വർക്കിങ് പ്രസിഡൻറ് അബ്ബാസ് ഹാജി കല്ലട്ര, മണ്ഡലം സെക്രട്ടറി താജുദ്ദീൻ ചെമ്പരിക്ക, അഷ്റഫ് റഹ്മാനി ചൗക്കി, ഹമീദ് തൊട്ടി, അബൂബക്കർ മൂലട്ക്ക, ഹംസ കട്ടക്കാൽ, ഹമീദ് കുണിയ, അബ്ബാസ് കൊളച്ചെപ്പ്, മഹ്മൂദ് ദേളി, നിസാർ ദേളി, സത്താർ തൊട്ടി, അബ്ബാസ് ഹാജി ബേക്കൽ, കാദർ കണ്ണമ്പള്ളി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.