വികസനത്തിെൻറ പേരില്‍ മലപ്പുറത്ത് എം.എല്‍.എമാരുടെ പോര്
text_fieldsതാനൂർ: സി. മമ്മൂട്ടി എം.എൽ.എയും വി. അബ്ദുറഹിമാൻ എം.എൽ.എയും തമ്മിലുള്ള പോര് പുതിയ വിവാദങ്ങളിലേക്ക്. വെള്ളിയാഴ്ച വി. അബ്ദുറഹിമാന് എം.എൽ.എ നടത്തിയ വാർത്തസമ്മേളനത്തിൽ സി. മമ്മുട്ടിക്കെതിരെ വംശീയാധിക്ഷേപം നടത്തിയെന്നാണ് പരാതിയുയർന്നത്. 'ആദിവാസികളുടെ ഇടയില്‍നിന്ന് വന്ന് ഞങ്ങളെ ഇത് പഠിപ്പിക്കാന്‍ വരേണ്ട.
ഞങ്ങള്‍ തിരൂരില്‍ ജനിച്ച് വളര്‍ന്നവരാണ്. ആദിവാസികളെ പഠിപ്പിക്കേണ്ടത് ആദിവാസികളെ അവിടെ പോയി പഠിപ്പിക്കുക'. വയനാട്ടുകാരനായ സി. മമ്മുട്ടി എം.എല്‍.എയെ ഉദ്ദേശിച്ച് വി. അബ്ദുറഹിമാന് എം.എല്‍.എ ഇത്തരം പരാമർശം നടത്തിയെന്നതാണ് വിവാദമായത്.
തിരൂരില്‍ പണി പൂര്‍ത്തിയാവാത്ത പാലങ്ങളുടെയും റോഡ് വികസനത്തിെൻറയും മറ്റ് പദ്ധതികളുടെയും പേരിൽ ഇരുവരും തിരൂരില്‍ വാര്‍ത്തസമ്മേളനം നടത്തിയിരുന്നു. പിന്നീടത് പരസ്പരപോരിലേക്ക് കടക്കുകയായിരുന്നു.
തിരൂർ മണ്ഡലത്തിലെ വികസന പദ്ധതികളില്‍ സി. മമ്മുട്ടി എം.എൽ.എ അലംഭാവം നടത്തുന്നെന്നാരോപിച്ച് വി. അബ്ദുറഹിമാൻ എം.എൽ.എ നടത്തിയ വാർത്ത സമ്മേളനത്തിലാണ് വിവാദ പരാമർശമുണ്ടായത്.
തിരൂരിലെ വികസന പരാതികൾ തിരൂരിലെ വോട്ടറെന്ന നിലയില്‍ തനിക്ക് ചൂണ്ടിക്കാണിക്കാന്‍ അവകാശമുണ്ടെന്നും തിരൂരില്‍ അപ്രോച്ച് റോഡ് പണി പൂര്‍ത്തിയാവാതെ കിടക്കുന്നത് എം.എല്‍.എയുടെ അലംഭാവം മൂലമാണെന്നും വി. അബ്ദുറഹിമാന് ചൂണ്ടിക്കാട്ടി. താഴെപ്പാലം അപ്രോച്ച് റോഡിെൻറ കാര്യത്തില്‍ കിഫ്ബി പദ്ധതി ഏറ്റെടുക്കാന്‍ തയാറാണ്. എന്നാല്‍, ബന്ധപ്പെട്ടവര്‍ ഇതുവരെ അത്തരത്തിലൊരു നിർദേശം സര്‍ക്കാറിന് മുന്നില്‍ െവച്ചിട്ടില്ല. ആകാശത്തില്‍ പാലം കെട്ടുന്നവരോട് തര്‍ക്കിച്ചിട്ട് കാര്യമില്ല.
താഴെപ്പാലം പാലത്തിെൻറ കാര്യത്തില്‍ തിരൂര്‍ എം.എല്‍.എക്ക് ഒന്നും കഴിയില്ലെങ്കില്‍ താന്‍ ഫണ്ട് വാങ്ങിനൽകാൻ തയാറാണ്. കിഫ്ബിയുടെ സഹായത്തോടെ ആ പണി പൂര്‍ത്തിയാക്കാനാവും. സിറ്റി ജങ്ഷന് ഓവര്‍ ബ്രിഡ്ജിലെ പുതിയ പാലത്തിലെ അപ്രോച്ച് റോഡില്‍ എം.എല്‍.എ ഫണ്ടുണ്ടായിട്ടും എന്ത് കൊണ്ട് പൂര്ത്തിയാക്കിയില്ലായെന്നും വി. അബ്ദുറഹിമാന് ചോദിച്ചു. മലയാള സര്‍വകലാശാലക്ക് ഭൂമി കണ്ടെത്തിയതും വില നിശ്ചയിച്ചതും കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് സി. മമ്മുട്ടിയും അന്നത്തെ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബും ചേർന്നാണ്.
അന്ന് സെൻറിന് 1,70,000 രൂപയായി നിശ്ചയിച്ചത് എല്‍.ഡി.എഫ് സര്‍ക്കാര്‍ 1,60,000 ആയി കുറക്കുകയാണ് ചെയ്തത്. ഭൂമി ഏറ്റെടുക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് എം.എല്‍.എക്ക് പിന്നീട് മനംമാറ്റമുണ്ടായതിെൻറ കാര്യമെന്താണെന്ന് അന്വേഷിക്കണമെന്നും വി. അബ്ദുറഹിമാന് കൂട്ടിച്ചേര്‍ത്തു.
വി. അബ്ദുറഹിമാനെതിരെ നടപടി സ്വീകരിക്കും –സി. മമ്മുട്ടി
തിരൂര്‍: തെൻറ കഴിവുകേട് മറച്ച് വെക്കാനും വ്യക്തിവിരോധം തീര്‍ക്കാനും ആദിവാസി സമൂഹത്തെ അധിക്ഷേപിച്ച വി. അബ്ദുറഹിമാന് എം.എൽ.എ സത്യപ്രതിജ്ഞാലംഘനം നടത്തിയിരിക്കുകയാണെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും സി. മമ്മൂട്ടി എം.എല്‍.എ പറഞ്ഞു. ആദിവാസി ഗോത്ര സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് ഓരോ പൗരെൻറയും ബാധ്യതയാണ്.
ഭരണഘടന പോലും പ്രത്യേക അവകാശങ്ങള്‍ നല്കിയ സമൂഹത്തെ മോശക്കാരാക്കി അവതരിപ്പിക്കുകയാണ്. സംസ്ഥാന എസ്.സി, എസ്.ടി കമീഷനും, ദേശീയ പട്ടികജാതി, വര്‍ഗ കമീഷനും എം.എല്‍.എക്കെതിരെ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പ്രതികരിക്കണമെന്നും സി. മമ്മൂട്ടി എം.എല്‍.എ ആവശ്യപ്പെട്ടു. നിര്‍മാണത്തിന് യോഗ്യമല്ലാത്ത സ്ഥലം മലയാള സര്‍വകലാശാലക്ക് വേണ്ടി കച്ചവടം നടത്തിയത് എൽ.ഡി.എഫ് അധികാരത്തില്‍ എത്തിയ ശേഷമാണ്. അതിനെതിരെ താൻ നശക്തമായി രംഗത്ത് വന്നിരുന്നെന്നും എം.എല്‍.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.