തദ്ദേശ സ്ഥാപനങ്ങൾക്ക് വാർ റൂം സർക്കുലർ; പ്രാദേശിക കോവിഡ് ചികിത്സാകേന്ദ്രങ്ങൾ നിർബന്ധം
text_fieldsതിരുവനന്തപുരം: എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സി.എഫ്.എൽ.ടി.സി, സി.എസ്.എൽ.ടി.സി, ഡൊമിസിലറി കെയർ സെൻറർ (ഡി.സി.സി) എന്നിവയിലേതെങ്കിലുമെന്ന് നിർബന്ധമായി ആരംഭിക്കാൻ കർശന നിർദേശം.
രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രാേദശികമായി തന്നെ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിെൻറ ഭാഗമായാണ് നീക്കം. മുഖ്യമന്ത്രി വിളിച്ച തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗത്തിൽ ഇക്കാര്യം അവലോകനം ചെയ്തിരുന്നെങ്കിലും കോവിഡ് വാർ റൂമിൽ നിന്നാണ് ചികിത്സാകേന്ദ്രങ്ങൾ നിർബന്ധമാക്കി ഇപ്പോൾ സർക്കുലർ അയച്ചിരിക്കുന്നത്.
ഇനിയും ക്രമീകരണമേർപ്പെടുത്താത്ത നിരവധി തദ്ദേശ സ്ഥാപനങ്ങൾ സംസ്ഥാനത്തുണ്ട്. സർക്കുലറിെൻറ പശ്ചാത്തലത്തിൽ എത്രയും വേഗം സ്കൂളുകളും മറ്റുമെല്ലാം ചികിത്സാ കേന്ദ്രങ്ങളാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സി.എഫ്.എൽ.ടി.സിയോ സി.എസ്.എൽ.ടി.സിയോ ഇല്ലാത്ത കേന്ദ്രങ്ങളിൽ ഡി.സി.സികൾ ആരംഭിക്കണമെന്നും നോഡൽ ഓഫിസർമാർ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും സർക്കുലറിൽ പറയുന്നു.
ക്വാറൻറീനിൽ കഴിയുന്നവരുടെ ഓക്സിജൻ നില കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം. ഇതിലേക്കായി പൾസ് ഓക്സിമീറ്ററുകളുടെ ലഭ്യത ഉറപ്പാക്കണം. രണ്ടാം തരംഗ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളെയും വാർഡ് സമിതികളെയും രംഗത്തിറക്കി കോവിഡിനെ പ്രതിരോധിക്കാനാണ് സർക്കാർ നീക്കം. ചികിത്സയും നിരീക്ഷണവും ബോധവത്കരണവും മുതൽ ലോക്ഡൗൺ കാല ക്ഷേമ പ്രവർത്തനങ്ങൾക്കുവരെ താഴേത്തട്ടിൽ സജ്ജമാക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.