Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാർഡ്​ പുനർവിഭജനം​:...

വാർഡ്​ പുനർവിഭജനം​: തുടർനടപടി ഗ്രാമപഞ്ചായത്തുകളിൽനിന്ന് തുടങ്ങും

text_fields
bookmark_border
grama panchayath
cancel

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ വാ​ർ​ഡ്​ പു​ന​ർ​വി​ഭ​ജ​ന​ത്തി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​ദ്യം വി​ഭ​ജി​ക്കു​ക​ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പി​ന്നെ മു​നി​സി​പ്പാ​ലി​റ്റി അ​തു​ക​ഴി​ഞ്ഞ്​ കോ​ർ​പ​റേ​ഷ​ൻ എ​ന്നി​ങ്ങ​നെ. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ വാ​ർ​ഡു​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി ബ്ലോ​ക്കി​ന്റെ​യും ബ്ലോ​ക്ക്​ ആ​സ്പ​ദ​മാ​ക്കി ജി​ല്ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും വി​ഭ​ജ​നം ന​ട​ക്കും. ക​ര​ട് ത​യാ​റാ​ക്ക​ൽ മു​ത​ൽ അ​ന്തി​മ​വി​ജ്ഞാ​പ​നം വ​രെ​യു​ള്ള ന​ട​പ​ടി ഇ​വ​യ്ക്കും വേ​ണ്ടി​വ​രും. 2011ലെ ​ജ​ന​സം​ഖ്യ​യെ 2024ലെ ​വീ​ടു​ക​ളു​ടെ എ​ണ്ണം​കൊ​ണ്ട് ഹ​രി​ക്കു​മ്പോ​ൾ ല​ഭി​ക്കു​ന്ന എ​ണ്ണം ഏ​റ​ക്കു​റെ തു​ല്യ​മാ​യി വ​രു​ന്ന ത​ര​ത്തി​ലാ​കും വാ​ർ​ഡ് വി​ഭ​ജ​നം.

ഉ​ദാ​ഹ​ര​ണ​ത്തി​ന് പ​ഞ്ചാ​യ​ത്തി​ലെ ആ​കെ ജ​ന​സം​ഖ്യ അ​മ്പ​തി​നാ​യി​ര​വും വീ​ടു​ക​ൾ നൂ​റു​മാ​ണെ​ങ്കി​ൽ ഓ​രോ വാ​ർ​ഡി​ലും ഏ​ക​ദേ​ശം 500 വീ​ട്​ ഉ​ൾ​പ്പെ​ടും. റോ​ഡും തോ​ടും പു​ഴ​യും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​മാ​കും അ​തി​ർ​ത്തി​ക​ൾ. തു​ട​ർ​ന്ന് ത​ദ്ദേ​ശ സെ​ക്ര​ട്ട​റി​മാ​ർ വി​ഭ​ജ​ന​ത്തി​ന്റെ ക​ര​ട് ത​യാ​റാ​ക്കും. ഇ​ത് ഒ​രു​മാ​സ​ത്തി​ലേ​റെ നീ​ളും. ക​ര​ട്​ സം​ബ​ന്ധി​ച്ച ആ​ക്ഷേ​പ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ഡീ​ലി​മി​റ്റേ​ഷ​ൻ ക​മീ​ഷ​ന് ക​ല​ക്ട​ർ​മാ​ർ കൈ​മാ​റും. ക​മീ​ഷ​ൻ ജി​ല്ല​ത​ല​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ നി​ശ്ച​യി​ച്ച് ഫീ​ൽ​ഡ് പ​രി​ശോ​ധ​ന​യും ജി​ല്ല​ത​ല സി​റ്റി​ങ്ങും ന​ട​ത്തി പ​രാ​തി​ക്കാ​രെ കേ​ട്ട​ശേ​ഷം അ​ന്തി​മ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കും. വാ​ർ​ഡ് വി​ഭ​ജി​ക്കു​മ്പോ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഓ​ൺ​ലൈ​നാ​യി പ​രി​ശോ​ധി​ക്കാ​നും സം​വി​ധാ​നം ഒ​രു​ക്കും. ഡീ​ലി​മി​റ്റേ​ഷ​ൻ ക​മീ​ഷ​ന്റെ പ്ര​ത്യേ​ക പോ​ർ​ട്ട​ൽ അ​ടു​ത്ത മാ​സ​ത്തോ​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കും.

ന​മ്പ​ർ മാ​റു​ന്ന​തും വോ​ട്ട​ർ പ​ട്ടി​ക​യി​ൽ വാ​ർ​ഡി​ന് അ​നു​സ​രി​ച്ച് പേ​രി​ന്​ സ്ഥാ​ന​മാ​റ്റം വ​രു​ന്ന​തും പ​രാ​തി​ക​ളാ​യി വ​രു​ന്ന​ത്​ ഒ​രു പ​രി​ധി​വ​രെ പ​രി​ഹ​രി​ക്കാ​നാ​ണ് പോ​ർ​ട്ട​ൽ. വാ​ർ​ഡി​ന്റെ പു​തി​യ അ​തി​രും വീ​ട്ടു​ന​മ്പ​റു​ക​ളും ഉ​ൾ​പ്പെ​ടെ പോ​ർ​ട്ട​ലി​ൽ രേ​ഖ​പ്പെ​ടു​ത്തും. പു​ന​ർ​നി​ർ​ണ​യി​ച്ച വാ​ർ​ഡു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ വോ​ട്ട​ർ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​താ​ണ് അ​വ​സാ​ന​ത്തെ ഘ​ട്ടം. ഈ ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ച്ച ഡീ​ലി​മി​റ്റേ​ഷ​ൻ ക​മീ​ഷ​ന്‍റെ യോ​ഗം ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന്​ വി​ഭ​ജ​ന മാ​ർ​ഗ​രേ​ഖ​ക്ക്​ അം​ഗീ​കാ​രം ന​ൽ​കും. സം​സ്ഥാ​ന തെ​ര‍ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ എ. ​ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​നാ​യ ഡീ​ലി​മി​റ്റേ​ഷ​ൻ ക​മീ​ഷ​നാ​ണ്​ ന​ട​പ​ടി ഏ​കോ​പി​പ്പി​ക്കു​ക. അ​ടു​ത്ത​വ​ർ​ഷം മേ​യോ​ടെ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ്​ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ward redistribution
News Summary - Ward redistribution
Next Story