ഫോണിൽ വിളിക്കരുതെന്ന് പൊലീസിന് മുന്നറിയിപ്പ് നൽകിയെന്ന്; മജിസ്ട്രേറ്റിന് സ്ഥാനചലനം
text_fieldsതിരുവനന്തപുരം: തെൻറ ഫോണിൽ വിളിക്കരുതെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് വാക്കാലും ഒൗദ്യോഗികമായും നിർദേശം നൽകിയെന്ന ആക്ഷേപത്തിന് പിന്നാലെ മജിസ്ട്രേറ്റിന് സ്ഥാനചലനം.
നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റോസ്മേരിയെയാണ് അഡീ. മുൻസിഫ് 2 ആയി മാറ്റി ജില്ല ജുഡീഷ്യറി രജിസ്ട്രാർ ഉത്തരവ് പുറപ്പെടുവിച്ചത്.
ദിവസങ്ങൾക്ക് മുമ്പ് ഫോണിൽ വിളിച്ച പാറശ്ശാല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനോട് തന്നെ ഫോണിൽ വിളിക്കരുതെന്നും മറ്റ് ഉദ്യോഗസ്ഥരോട് ഇക്കാര്യം പറയണമെന്നും മജിസ്ട്രേറ്റ് നിർദേശിച്ചെന്നാണ് ആക്ഷേപം. തുടർന്ന് പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ നേരിട്ട് തെൻറ ഫോണിൽ വിളിക്കരുതെന്നും ആവശ്യങ്ങൾക്കായി സി.എം.ഒയെയോ െബഞ്ച് ക്ലാർക്കിനെയോ ബന്ധപ്പെടണമെന്നും ചൂണ്ടിക്കാട്ടി എസ്.എച്ച്.ഒമാർക്ക് മജിസ്ട്രേറ്റ് കത്ത് നൽകിയത്രെ.
അതിന് പിന്നാലെയാണ് മജിസ്ട്രേറ്റിനെ മാറ്റിക്കൊണ്ടുള്ള ഉത്തരവ് ജില്ല ജുഡീഷ്യറി രജിസ്ട്രാർ പി.ജി. അജിത്കുമാർ പുറത്തിറക്കിയത്. നെയ്യാറ്റിൻകര അഡീ. മുൻസിഫ് 1 ബി. ശാലിനിയാണ് പുതിയ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.