സെൻകുമാറിനോട് നിലപാട് കടുപ്പിച്ച് സർക്കാർ
text_fieldsതിരുവനന്തപുരം: ഡി.ജി.പി ടി.പി സെൻകുമാറിനോട് നിലപാട് കടുപ്പിച്ച് സർക്കാർ. തന്നെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും ജോലിയിൽ നിന്നും പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി പൊലീസ് ഹെഡ്ക്വാർേട്ടഴ്സ് എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി നൽകിയ പരാതിയിൽ ഒരാഴ്ചക്കകം വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ സെൻകുമാറിനോട് ആവശ്യപ്പെട്ടു. അതിന് പുറമെ 15 വർഷത്തോളം തെൻറ പേഴ്സനൽ സ്റ്റാഫായി ജോലി നോക്കുന്ന ഗ്രേഡ് എ.എസ്.െഎ അനിൽകുമാറിനെ മാതൃയൂനിറ്റിലേക്ക് മാറ്റാനുള്ള സർക്കാർ ഉത്തരവ് ചൊവ്വാഴ്ച തന്നെ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിയും ഡി.ജി.പി നിർദ്ദേശം നൽകി.
സുപ്രിംകോടതി വിധിയെ തുടർന്ന് ഡി.ജി.പിയായി ചുമതലയേറ്റ് ദിവസങ്ങൾക്കുള്ളിലാണ് പൊലീസ് ആസ്ഥാനത്ത് ഡി.ജി.പി, എ.ഡ ി.ജി.പി വാക്കേറ്റം നടന്നത്. ഇൗ വാക്കേറ്റത്തിനിടയിൽ തന്നെ കൈയ്യേറ്റം ചെയ്യാൻ ഡി.ജി.പി ശ്രമിച്ചെന്നും ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് ടോമിൻ ജെ. തച്ചങ്കരി ചീഫ്സെക്രട്ടറിക്ക് പരാതി നൽകിയത്. തെൻറ പേരിൽ എ.ഡി.ജി.പി ഉത്തരവ് പുറപ്പെടുവിച്ചതും, താനറിയാതെ യോഗം വിളിച്ചുചേർത്തതും സെൻകുമാർ തച്ചങ്കരിയോട് ആരാഞ്ഞിരുന്നു.
15വർഷമായി സെൻകുമാറിെൻറ പേഴ്സനൽ സ്റ്റാഫായി ജോലിനോക്കുന്ന ഗ്രേഡ് എ.എസ്.െഎ അനിൽകുമാറിനെ മാറ്റണമെന്ന് കഴിഞ്ഞമാസം 30 ന് സർക്കാർ നേരത്തെ നിർദ്ദേശിച്ചിരുന്നു. ചട്ടം ലംഘിച്ചാണ് ഇയാൾ ഡി.ജി.പിക്കൊപ്പം ജോലി ചെയ്യുന്നതെന്നും അതുസംബന്ധിച്ച ഉത്തരവില്ലെന്നുമായിരുന്നു ചൂണ്ടിക്കാട്ടിയിരുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ സംഘടനകളും ഇയാൾക്കെതിരെ പരാതി ഉന്നയിച്ചിരുന്നു. എന്നാൽ നിയമവിധേയമായി തന്നെയാണ് എ.എസ്.െഎയെ കൂടെ നിർത്തിയിട്ടുള്ളതെന്നും എന്ത് നിയമവിരുദ്ധമാണ് ഇക്കാര്യത്തിലുള്ളതെന്ന് വ്യക്തമാക്കണമെന്നും സർക്കാറിനോട് ഡി.ജി.പി ഇൗ വിഷയത്തിൽ വിശദീകരണം ആരാഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.