മനുഷ്യാവകാശ കമീഷൻ നോട്ടീസ് അവഗണിച്ച മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് താക്കീത്
text_fieldsകോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ഫാർമസിയിൽ സംഭവിച്ച വീഴ്ച പരിശോധിച്ച് ഇരകൾക്ക് ആശ്വാസം നൽകാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ അദ്ദേഹത്തിനെതിരെ നിയമാനുസരണം നടപടിയെടുക്കാൻ കമീഷൻ നിർബന്ധിതമാകുമെന്ന് മനുഷ്യാവകാശ കമീഷൻ താക്കീത് നൽകി.
ഒക്ടോബർ 26 നകം പരാതി പരിഹരിച്ച ശേഷം സ്വീകരിച്ച നടപടികൾ രേഖാമൂലം അറിയിക്കണമെന്നും കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
'അപ്ലാസ്റ്റിക് അനീമിയ' എന്ന അപൂർവ രോഗമുള്ള 43 കാരിയുടെ മാതാവ്, കൽപ്പറ്റ പള്ളിക്കുന്ന് സ്വദേശിനി ഒ.പി. രോഹിണി കമീഷനിൽ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. 2018 മാർച്ച് ആറിന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ഒ.പി യിലെ ഡോക്ടർ എഴുതിയ മരുന്ന് കഴിച്ചതോടെ മകളുടെ മുടി കൊഴിഞ്ഞു.
അനീമിയ രോഗിക്ക് ഒരിക്കലും നൽകാൻ പാടില്ലാത്ത മരുന്നാണ് വില്ലനായത്. മെഡിക്കൽ കോളജിലെ ഫാർമസിസ്റ്റ് നൽകിയ മരുന്ന് മാറിയതാകാമെന്നാണ് ഒടുവിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.