മാലിന്യനിർമാർജ്ജനം ഓരോരുത്തരുടേയും ഉത്തരവാദിത്വം- മന്ത്രി പി.രാജീവ്
text_fieldsകെച്ചി :മാലിന്യ നിർമാർജ്ജനം പഞ്ചായത്തുകളുടെ മാത്രമല്ല ഓരോരുത്തരുടേയും ഉത്തരവാദിത്വമാണെന്നുള്ള കാഴ്ചപ്പാടിലേക്ക് സമൂഹം മാറിയിട്ടുണ്ടെന്ന് മന്ത്രി പി. രാജീവ്. കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിൽ ബിനാനിപുരം സുഡ് കെമി ലിമിറ്റഡ് സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ഓഞ്ഞിത്തോട് പാലത്തിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെയും നിരീക്ഷണ ക്യാമറകളുടെയും പ്രവർത്തന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഓഞ്ഞിത്തോട് വീണ്ടെടുക്കാനായുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയാറാകുന്നു. ജല സ്രോതസുകൾ സംരക്ഷിക്കേണ്ടത് ഓരോത്തരുടേയും കടമയും ഉത്തരവാദിത്തമാണ്. ഓപ്പറേഷൻ വാഹിനിയിലൂടെ കൈത്തോടുകൾ വൃത്തിയാക്കിയപ്പോൾ മാത്രം വളരെയധികം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ലഭിച്ചതെന്നും അതിനാൽ ജലസ്രോതസുകളും പുറമ്പോക്കുകളും മലിനമാക്കാതെ സംരക്ഷിക്കണം.
മാലിന്യങ്ങൾ വീടുകളിൽ തന്നെ തരംതിരിച്ച് നൽകുന്നത് ഏറെ പ്രയോജനം ചെയ്യുമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ജനങ്ങൾക്ക് ബോധവൽക്കരണം നൽകണമെന്നും മുഖൃപ്രഭാക്ഷണം നടത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.
അഞ്ച് ലക്ഷം രൂപയുടെ ലൈറ്റുകളും ക്യാമറകളുമാണ് സി. എസ്.ആർ ഫണ്ടിലൂടെ ബിനാനിപുരം സുഡ് കെമി ലിമിറ്റഡ് കമ്പനി പഞ്ചായത്തിലേക്ക് ലഭ്യമാക്കിയത്. ആറു ക്യാമറകളും ആറു ലൈറ്റുകളുമാണ് ആദ്യ ഘട്ടമായി ഘടിപ്പിച്ചിരിക്കുന്നത്. ശേഷിച്ചവ ഉടനെ ഘടിപ്പിക്കും.
കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ്, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ പി.എ അബൂബക്കർ, ട്രീസാ മോളി, ബ്ലോക്ക് മെമ്പർ കെ.ആർ രാമചന്ദ്രൻ, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഓമന ശിവശങ്കരന്‍, ചെയർമാൻ മുഹമ്മദ് അൻവർ, അംഗങ്ങളായ വി.കെ.ശിവന്‍, ഉഷ ദാസന്‍, ബേബി സരോജം, റമീന അബ്ദുള്‍ ജബ്ബാര്‍, ആര്‍.മീര, ടി.ബി.ജമാല്‍, ആർ.ശ്രീ രാജ്, എം.കെ.ബാബു, സുനിതാകുമാരി, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ വി.എം.ശശി,എ.ജി.സോമാത്മജന്‍,എഡ്റാക്ക് പ്രസിഡന്റ് ഡോ.സുന്ദരം വേലായുധന്‍, സുഡ് കെമി ചീഫ് മാനേജർ സജി മാത്യു പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.