വേസ്റ്റ് മാനേജ്മെന്റ് ഹാക്കത്തണ്‍ ആരംഭിക്കുന്നു
text_fieldsകൊച്ചി: കേരളാ ഡെവലപ്മെന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍, കേരള തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍, ക്ലീന്‍ കേരള കമ്പനി, കേരള ഖര മാലിന്യ പദ്ധതി, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ , കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍, സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് എന്നിവയുടെ സഹകരണത്തോടെ 'വേസ്റ്റ് മാനേജ്മെന്റ് ഹാക്കത്തണ്‍' ആരംഭിക്കുന്നു.
മാലിന്യ സംസ്‌കരണത്തിലെ വെല്ലുവിളികളെ നേരിടാന്‍ രൂപകല്‍പ്പന ചെയ്ത നൂതന സ്റ്റാര്‍ട്ടപ്പ് സൊല്യൂഷനുകളുമായി ബന്ധിപ്പിച്ച് പ്രാദേശിക സര്‍ക്കാരുകളെ ശാക്തീകരിക്കാന്‍ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുക, കേരളത്തിന്റെ മാലിന്യ സംസ്‌കരണ രീതികളെ കാര്യക്ഷമവും സുസ്ഥിരതയുമുള്ളതാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. വിശദ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുന്നതിനും https://kdisc.kerala.gov.in/en/zero-waste-hackathon/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.