മാലിന്യനിർമാർജനം: േലാകബാങ്ക് വായ്പ തയാറെടുപ്പിന് മാത്രം 1.13 കോടി
text_fieldsതിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലെ മാലിന്യനിർമാർജന പദ്ധതിക്ക് ലോകബാങ്ക് ധനസഹായം നേടാനുള്ള തയാറെടുപ്പിന് മാത്രം സർക്കാർ ചെലവഴിക്കുന്നത് 1,13,64,000 രൂപ. കോവിഡും സാമ്പത്തികമാന്ദ്യവും കാരണം തൊഴിൽ നഷ്ടപ്പെട്ട ജനം ദാരിദ്ര്യത്തിലേക്ക് വീഴുകയും സംസ്ഥാനം ദൈനംദിന ചെലവിന് കഷ്ടപ്പെടുകയും ചെയ്യുേമ്പാഴാണ് കോടികൾ ചെലവിട്ട് തയാറെടുപ്പ്.കേരള ഖരമാലിന്യ പരിപാലന പദ്ധതിക്കാണ് (കെ.എസ്.ഡബ്ല്യു.എം.പി) ലോകബാങ്കിെൻറ വായ്പ തേടുന്നത്. ശുചിത്വ മിഷനാണ് പദ്ധതിയുടെ നോഡൽ ഏജൻസി.
ജീവനക്കാരുടെ ശമ്പളത്തിന് വേണ്ടത് 91 ലക്ഷം രൂപ. ഒാഫിസ് സ്ഥിതിചെയ്യുന്ന കെ.ടി.ഡി.എഫ്.സിക്ക് വാടക ഇനത്തിൽ 10 ലക്ഷം, യോഗങ്ങൾ നടത്തിയതിന് ആറ് ലക്ഷം, ബ്രോഡ്ബാൻഡ്-ഇൻറർനെറ്റ് ചാർജ് 1.20 ലക്ഷം, വാഹന വാടകയിനത്തിൽ 3.36 ലക്ഷം, വൈദ്യുതി 1.20 ലക്ഷം എന്നിങ്ങനെയാണ് കെ.എസ്.ഡബ്ല്യു.എം.പി പ്രോജക്ട് ഡയറക്ടർക്ക് സമർപ്പിച്ച ചെലവ് കണക്ക്.
ഇത് പരിശോധിച്ച സർക്കാർ പദ്ധതി തയാറാക്കൽ പ്രവർത്തനങ്ങളുടെ ചെലവിന് ഭരണാനുമതി നൽകുകയും ചെയ്തു. തെരഞ്ഞെടുത്ത 92 തദ്ദേശ സ്ഥാപനങ്ങളിൽ മാലിന്യസംസ്കരണ സംവിധാനം ശക്തിപ്പെടുത്തുകയാണ് പദ്ധതിവഴി ലക്ഷ്യമിടുന്നത്. ഇൗ വർഷം മുതൽ 2025 വരെയാണ് പദ്ധതി കാലയളവ്. ലോകബാങ്ക് പദ്ധതിക്കായി അന്താരാഷ്ട്ര കൺസൾട്ടൻസിയെ തേടാനും തീരുമാനിച്ചു. ഇതിെൻറ താൽപര്യപത്രം ക്ഷണിക്കാൻ സർക്കാർ അനുമതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.