Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാലിന്യ സംസ്കരണം;...

മാലിന്യ സംസ്കരണം; നിയമലംഘനങ്ങൾ കണ്ടെത്താൻ യുവസേനയും

text_fields
bookmark_border
മാലിന്യ സംസ്കരണം; നിയമലംഘനങ്ങൾ കണ്ടെത്താൻ യുവസേനയും
cancel

പാലക്കാട്: മാലിന്യം വലിച്ചെറിയുന്നത് ഉൾപ്പെടെ നിയമലംഘനങ്ങൾ കണ്ടെത്താൻ തദ്ദേശ സ്ഥാപന തലത്തിൽ യുവസേന വരുന്നു. സംസ്ഥാന, ജില്ല, ​േബ്ലാക്ക്, തദ്ദേശ സ്ഥാപന തലത്തിൽ ശൃംഖലകളാക്കി ‘യുവത’യുടെ ​സേനയെ ഒരുക്കാൻ തദ്ദേശവകുപ്പ് പഞ്ചായത്തുകൾക്ക് നിർദേശം നൽകി. ‘മാലിന്യമുക്തം നവകേരളം’ കാമ്പയിനി​ന്റെ ഭാഗമായി പഠനം പൂർത്തീകരിച്ചവർ, പഠിച്ചുകൊണ്ടിരിക്കുന്നവർ, തൊഴിൽ ചെയ്യുന്നവർ എന്നിങ്ങനെ തരം തിരിച്ച് സേവനം ഉപയോഗപ്പെടുത്താനാണ് നിർദേശം. മാലിന്യം വലിച്ചെറിയുന്നതും കുന്നുകൂടുന്നതുമായ ഹോട് സ്​പോട്ടുകൾ കണ്ടെത്തൽ, വൃത്തിയാക്കൽ, നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യൽ, ബോധവത്കരണം നടത്തൽ തുടങ്ങിയ ഉത്തരവാദിത്തം ഇവർക്കായിരിക്കും.

വായനശാല, ആർട്സ് ആൻഡ് സ്​പോർട്സ് ക്ലബുകൾ, നെഹ്റു യുവകേന്ദ്ര പ്രവർത്തകർ, എസ്.പി.സി പ്രതിനിധികൾ, എൻ.എസ്.എസ് പ്രതിനിധികൾ തുടങ്ങിയവരെ തദ്ദേശതല പ്രതിനിധികളാക്കാനാണ് നിർദേശം. ​േബ്ലാക്ക്തല ചുമതലക്കാർ ​േബ്ലാക്കിന്റെ പരിധിയിലെ യുവജന കൂട്ടായ്മകളുടെയും രാഷ്ട്രീയ, മത സംഘടനകളിലെ യുവജന കൂട്ടായ്മകളുടെയും വിവരം ശേഖരിക്കാനും നിർദേശമുണ്ട്. ഏഴുപേരടങ്ങുന്ന ജില്ല യുവത ടീമിനായിരിക്കും പ്രവർത്തനങ്ങളുടെ ജില്ലാതല ഏകോപനച്ചുമതല.

ഇതിൽ യുവജനക്ഷേമ ബോർഡ്, കില ആർ.ജി.എസ്.എ, ശുചിത്വമിഷൻ, ഹരിതകേരളം, ഭൂമിത്ര സേന പ്രതിനിധികൾക്ക് പുറമെ ഒരു സന്നദ്ധ പ്രവർത്തകനുമുണ്ടാകും. തദ്ദേശസ്ഥാപന തലത്തിൽ യുവ കൂട്ടായ്മകളെ രൂപവത്കരിച്ച് പ്രവർത്തനപരിപാടികൾ ആവിഷ്‍കരിക്കൽ, കാമ്പയിനുകൾ സംഘടിപ്പിക്കൽ, കുട്ടികൾക്കായി ശുചിത്വോത്സവങ്ങൾ സംഘടിപ്പിക്കൽ, തൈറ്റായ രീതിയിൽ മാലിന്യം കൈകാര്യം ​ചെയ്യുന്നവരുടെ പേരിൽ നിയമ നടപടി സ്വീകരിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവ ഇവരുടെ പ്രവർത്തനങ്ങളിൽപ്പെടുന്നു. 2023 നവംബർ 30ന് ​ഹ്രസ്വഘട്ടം, 2024 മാർച്ച് 31ന് ദീർഘഘട്ടം എന്നിങ്ങനെ തിരിച്ചുള്ള പ്രവർത്തനത്തിനാണ് നിർദേശിച്ചിട്ടുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waste managementYuva Sena
News Summary - Waste Management; Yuva Sena to detect law violations
Next Story