സംസ്ഥാനത്തെ ഭൂരിഭാഗം ഗാർഹിക മാലിന്യവും പൊതുനിരത്തിൽ
text_fieldsകോട്ടയം: മാലിന്യസംസ്കരണത്തിനു മുറവിളി ശക്തമാകുമ്പോഴും സംസ്ഥാനത്തെ ഭൂരിഭാഗം കുടുംബങ്ങളും മാലിന്യം തള്ളുന്നത് പൊതുനിരത്തിൽ. കോട്ടയം ജില്ലയിലെ പകുതിയിലധികം വീട്ടുകാരും പൊതുസ്ഥലത്തേക്കാണ് മാലിന്യം വലിച്ചെറിയുന്നത്. കാസർകോട് ജില്ലയിൽ 34.6 ശതമാനം വീടുകളിൽനിന്ന് മാലിന്യം റോഡരികിലേക്കടക്കം തള്ളുന്നു. സംസ്ഥാന സർക്കാറിെൻറ കീഴിലുള്ള സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നടത്തിയ സർവേയിലാണ് കണ്ടെത്തൽ.
മാലിന്യപ്രശ്നത്തിനു പരിഹാരമായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിെൻറ ഭാഗമായായിരുന്നു സർവേ. കോട്ടയം, കാസർകോട് ജില്ലകളിൽ നടത്തിയ സർവേയിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനതല ചിത്രം രൂപപ്പെടുത്തുകയായിരുന്നു. കോട്ടയത്ത് 52.6 ശതമാന വീടുകളും മാലിന്യം തള്ളുന്നത് പൊതുസ്ഥലങ്ങളിലേക്കാണ്. ആഴ്ചയിൽ നാലരകിലോയോളം ഭക്ഷ്യമാലിന്യം മാത്രം പുറത്തേക്കു തള്ളുന്നു. കാസർകോട്ട് ഇത് മൂന്നര കിലോയാണ്.
കോട്ടയത്ത് ഒരു കുടുംബത്തിലേക്ക് ശരാശരി ആഴ്ചയിൽ 18 കിലോ ഭക്ഷ്യവസ്തുക്കളാണ് വാങ്ങുന്നത്. കാസർകോട്ട് 2.5 കിലോയാണിത്. ഇരുജില്ലകളിലെയും ഭൂരിഭാഗം വീടുകളിലും മാലിന്യസംസ്കരണ സംവിധാനമില്ല.
ഇരുജില്ലയിലെയും ഒട്ടുമിക്ക കുടുംബങ്ങളും പ്ലാസ്റ്റിക് കൂടുകൾ അടക്കമുള്ളവ കത്തിക്കുന്നത്. ഗ്രാമങ്ങളിലാണ് കൂടുതലായി പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത്. അതേസമയം, ഭൂരിഭാഗം പ്ലാസ്റ്റിക് വസ്തുക്കളും സ്ക്രാപ്പ് കടകളിൽ വിൽക്കുകയാണ്. പ്ലാസ്റ്റിക് കുപ്പികൾ, ബക്കറ്റ് എന്നിവയാണ് കൂടുതലായി വിൽക്കുന്നത്. കാസർകോട്, കോട്ടയം ജില്ലകളിലായി ഒരു ലിറ്റർ കീടനാശിനിയും പുറത്തേക്കു തള്ളുന്നുണ്ട്.ഏറ്റവും കൂടുതൽ ഉപയോഗശൂന്യമായിരിക്കുന്നത് ടെലിഫോണും മൊബൈൽ ഫോണുകളുമാണ്. ഭൂരിഭാഗം വീടുകളിലെയും കേടായ ടി.വി, കമ്പ്യൂട്ടർ, ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങി ഭൂരിഭാഗം ഇലക്ട്രോണിക് ഉപകരണങ്ങളും മാറ്റി വാങ്ങുകയാണ്. കോട്ടയത്ത് 14 ശതമാനവും കാസർകോട്ട് 55.1 ശതമാനവും വീടുകളിൽ ശരിയായ ഡ്രെയിനേജ് സംവിധാനം ഇല്ല.
മുനിസിപ്പൽ പ്രദേശങ്ങളിലെ ഭൂരിഭാഗവും മാലിന്യസംസ്കരണത്തെക്കുറിച്ച് ബോധവാന്മാരാണെങ്കിൽ ഗ്രാമങ്ങളിലേക്ക് ഇതു വലുതായി കടന്നുചെന്നിട്ടില്ല. മാലിന്യസംസ്കരണത്തിനു സംവിധാനം ഒരുക്കിയാൽ പണം നൽകി ഉപയോഗിക്കാൻ തയാറാണെന്ന് കോട്ടയത്തെ 52 ശതമാനം കുടുംബങ്ങളും വ്യക്തമാക്കിയപ്പോൾ കാസർകോട്ടെ 53 ശതമാനം പേർക്കും ഇതിനോട് യോജിപ്പില്ല.
പൊതുസ്ഥലങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചാൽ മാലിന്യം നിക്ഷേപിക്കുമെന്ന് കാസർകോട്ടെ 94 ശതമാനം കുടുംബങ്ങളും അറിയിച്ചപ്പോൾ കോട്ടയത്ത് ഇത് 86 ശതമാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.