കരിപ്പൂരിൽ കസ്റ്റംസ് പരിശോധനക്കിടെ കേടുവരുത്തിയത് 45 ലക്ഷം രൂപയുടെ വാച്ച്; യാത്രക്കാരൻ നിയമനടപടിക്ക്
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ വിദേശത്ത് നിന്നെത്തിയ യാത്രക്കാരെൻറ വില കൂടിയ വാച്ച് കേടുവരുത്തിയ വിഷയത്തിൽ യാത്രക്കാരൻ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യും. കസ്റ്റംസ് പരിശോധനക്കിടെയാണ് ദുബൈയിൽ നിന്നെത്തിയ കർണാടക ഭട്കൽ സ്വേദശി മുഹമ്മദ് ഇസ്മായിലിെൻറ വാച്ച് അടിച്ചുതകർത്തതായി പരാതി ഉയർന്നിരിക്കുന്നത്. ലക്ഷങ്ങൾ വിലയുള്ള 'ഒാഡ്മാർസ് പിഗ്വെ' വാച്ചാണ് തകർന്നതെന്ന് യാത്രക്കാരെൻറ അഭിഭാഷകനായ മുഹമ്മദ് അക്ബർ പറഞ്ഞു.
ഇദ്ദേഹത്തിന് ദുബൈയിലുള്ള സഹോദരനാണ് വാച്ച് നൽകിയത്. 2017ൽ 2,26,000 യു.എ.ഇ ദിർഹത്തിന് വാങ്ങിയ വാച്ച് ഇസ്മായിലിന് ഉപയോഗിക്കാനാണ് സഹോദരൻ നൽകിയത്. 45 ലക്ഷത്തോളം രൂപ ഇതിന് വില വരും. സ്വർണമുണ്ടെന്ന് സംശയം പ്രകടിപ്പിച്ചാണ് വാച്ച് പരിശോധിക്കാൻ വാങ്ങിയത്. വിശദമായ പരിശോധന നടത്തിയെങ്കിലും സ്വർണം കണ്ടെത്താനായില്ല. പിന്നീട് വാച്ച് തിരിെക നൽകുേമ്പാൾ ഉപയോഗിക്കാൻ സാധിക്കാത്ത രീതിയിൽ തകർന്നിരുന്നു.
വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യാത്രക്കാരൻ കരിപ്പൂരിലെ കസ്റ്റംസ് വിഭാഗത്തിനും വിമാനത്താവള ഡയറക്ടർക്കും പരാതി നൽകി. ഹാമർ ഉപയോഗിച്ചാണ് വാച്ച് അഴിച്ചതെന്നും പരാതിയിൽ പറയുന്നു. അതേസമയം, സ്വർണമുണ്ടെന്ന സംശയത്തെ തുടർന്ന് യാത്രക്കാരെൻറ സാന്നിധ്യത്തിലായിരുന്നു പരിശോധനയെന്നും വില കൂടിയ വാച്ചാണെന്ന വിവരം ധരിപ്പിച്ചില്ലെന്നും കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.