‘വാച്ച് ഡോഗ്’ ആക്ഷേപം: പി.കെ. ബിജുവിന് അനിൽ അക്കരയുടെ നോട്ടീസ്
text_fieldsതൃശൂർ: സമൂഹ മധ്യത്തിൽ അവഹേളിച്ചെന്ന് കാണിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ എം.പിയുമായ പി.കെ. ബിജുവിന് മുൻ എം.എൽ.എ അനിൽ അക്കര നോട്ടീസയച്ചു. തൃശൂരിൽ എൽ.ഡി.എഫ് സഘടിപ്പിച്ച സഹകാരി മാർച്ചിന്‍റെ ഭാഗമായുള്ള പ്രതിഷേധ സംഗമത്തിൽ പ്രസംഗിക്കുമ്പോൾ ‘വാച്ച് ഡോഗ്’ എന്ന ആക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ മുഖേന അനിൽ അക്കര നോട്ടീസ് അയച്ചത്.
കൂടാതെ, അടാട്ട് ഫാർമേഴ്സ് ബാങ്ക് വിഴുങ്ങിയ വിദ്വാനെന്ന് കുറ്റപ്പെടുത്തിയതും വടക്കാഞ്ചേരിയിൽ 140 പേർക്ക് ലൈഫ് മിഷൻ വീട് കിട്ടാതിരിക്കാൻ സി.ബി.ഐയിൽ കേസ് കൊടുത്തെന്ന് പറഞ്ഞതും വാസ്തവ വിരുദ്ധവും അവമതിപ്പ് സൃഷ്ടിക്കുന്നതുമാണെന്ന് നോട്ടീസിൽ പറയുന്നു.
15 ദിവസത്തിനകം മാപ്പ് പറയണമെന്നും മാനിഹാനിക്ക് പരിഹാരമായി ഒരു ലക്ഷം രൂപ നൽകണമെന്നുമാണ് അഡ്വ. എം. സച്ചിൻ ആനന്ദ് മുഖേന അയച്ച നോട്ടീസിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.