വാട്ടർ എ.ടി.എമ്മുമായി തമിഴ്നാട്; പ്ലാസ്റ്റിക് ഉപയോഗത്തിന് കനത്ത പിഴ
text_fieldsനിലമ്പൂർ: നീലഗിരിയെ പ്ലാസ്റ്റിക് നിരോധിത ജില്ലയാക്കുന്നതിെൻറ ഭാഗമായി വിവിധ ഭാ ഗങ്ങളിൽ സർക്കാർ വാട്ടർ എ.ടി.എമ്മുകൾ സ്ഥാപിച്ചു. പ്ലാസ്റ്റിക് വെള്ളക്കുപ്പി ഒഴിവാക ്കുന്നതിനാണ് ഇവയൊരുക്കിയത്. അന്തർസംസ്ഥാന പാത, ദേശീയപാത എന്നിവിടങ്ങളിൽ അഞ്ച് കി ലോമീറ്റർ ദൂരപരിധികളിലാണ് ഇവയുള്ളത്. അഞ്ച് രൂപയുടെ നാണയമിട്ടാൽ ഒരുലിറ്റർ ശുദ്ധീകരിച്ച വെള്ളം ലഭിക്കും.
രണ്ട് രൂപക്ക് അരലിറ്ററും ഒരുരൂപക്ക് 200 മില്ലിയുമാണ് ലഭിക്കുക. പ്ലാസ്റ്റിക്കല്ലാത്ത ഏത് പാത്രത്തിലും വെള്ളം എടുക്കാം. ദേവാല, ഗൂഡല്ലൂർ, പന്തല്ലൂർ, തൊറപള്ളി, ചേരമ്പാടി, മസിനഗുഡി, മുതുമല തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാട്ടർ എ.ടി.എമ്മുകൾ സ്ഥാപിച്ചിട്ടുണ്ട്. കുപ്പിവെള്ളത്തിന് ഉൾെപ്പടെ പ്ലാസ്റ്റിക് വസ്തുകൾക്ക് ജില്ലയിൽ കർശന നിരോധം ഏർപ്പെടുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക്കുമായി പിടിയിലായാൽ 1,000 രൂപയാണ് പിഴ. പിടിക്കുന്ന പ്ലാസ്റ്റിക്കിെൻറ തോതനുസരിച്ച് പിഴയിൽ വർധനയുമുണ്ട്.
സഞ്ചാരികൾ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുകൾ ശേഖരിച്ച് സംഭരിക്കാനും ജില്ലയിൽ കൗണ്ടറുകൾ സ്ഥാപിച്ചുവരുന്നുണ്ട്. ഊട്ടിയിൽ ആദ്യത്തെ കൗണ്ടർ പ്രവർത്തനം തുടങ്ങി. ഒരുകിലോ പ്ലാസ്റ്റിക് കൗണ്ടറിൽ നൽകിയാൽ അഞ്ചുരൂപ നൽകും. ഒരു പ്ലാസ്റ്റിക് കുപ്പി നൽകിയാൽ 50 പൈസ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.