ജല അതോറിറ്റി കുപ്പിവെള്ളം ഉൽപ്പാദനത്തിന്റെ നടത്തിപ്പ് കിഡ്കിന്; പ്രതിഷേധവുമായി സംഘടനകൾ
text_fieldsതിരുവനന്തപുരം: ജല അതോറിറ്റി ഉടമസ്ഥതയില്‍ അരുവിക്കരയില്‍ നിര്‍മാണം പൂര്‍ത്തിയ ായി വരുന്ന കുപ്പിവെള്ള ബോട്ടിലിങ് പ്ലാൻറിെൻറ നടത്തിപ്പ് ജലവിഭവ വകുപ്പിെൻറ കീഴി ല്‍ പ്രവർത്തിക്കുന്ന കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെൻറ് കോര്പറേഷന് ലിമിറ്റഡി(കിഡ്ക്)നെ ഏൽപിക്കാൻ തീരുമാനം. അടിയന്തരമായി പ്ലാൻറ് കമീഷന് ചെയ്യുന്നതിനും അതിനുശേഷമുള്ള ഉല്പാദനം, വിപണനം എന്നിവ കൈകാര്യം ചെയ്യുന്നതിനുമാണ് കിഡ്കിന് ചുമതല. നിലവിൽ കുപ്പിവെള്ള വിപണന ശൃംഖലയുള്ള കിഡ്കിന് ജല അതോറിറ്റിയുടെ കുപ്പിവെള്ളം കൂടുതൽ കാര്യക്ഷമതയോടെ വിപണിയിലെത്തിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ലാഭവിഹിതവും ജല അതോറിറ്റിക്ക് ലഭിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.
അതേസമയം, കുപ്പിവെള്ള പ്ലാൻറ് ജല അതോറിറ്റിക്ക് കീഴിൽ തന്നെ നിലനിർത്തണമെന്നാവശ്യപ്പെട്ട് ഭരണപക്ഷ-പ്രതിപക്ഷ വ്യത്യാസമില്ലാതെ യൂനിയനുകൾ ഒന്നടങ്കം പ്രതിഷേധത്തിലാണ്. പ്രതിമാസം 80 ലക്ഷം രൂപ വിറ്റുവരവിനത്തിൽ പ്രതീക്ഷിക്കുന്ന പ്ലാറ്റിൽനിന്ന് വേതനവും വിതരണച്ചെലവും സർക്കാറിലേക്കുള്ള തിരിച്ചടവുമെല്ലാം കഴിഞ്ഞ് 40 ലക്ഷം രൂപ ലാഭമായി ലഭിക്കുമെന്ന് യൂനിയനുകൾ പറയുന്നു. കിഡ്കിന് കൈമാറുന്നതോടെ ഇത് ഒന്നാകെ നഷ്ടപ്പെടുമെന്നും തുച്ഛമായ തുകയിൽ അതോറിറ്റിക്ക് തൃപ്തിപ്പെടേണ്ടിവരുമെന്നും ഇവർ പറയുന്നു.
നഷ്ടം സഹിച്ചാണ് ഇപ്പോൾ കുടിവെള്ള വിതരണം നടത്തുന്നത്. 1000 ലിറ്റർ വെള്ളം ഉൽപാദിപ്പിച്ച് വിതരണയോഗ്യമാക്കുന്നതിന് വൈദ്യുതി ചാർജടക്കം 23.75 രൂപയാണ് ചെലവ് വരുന്നത്. എന്നാൽ വരുമാനം വളരെ കുറവും.
ഇത്തരത്തിൽ നഷ്ടം സഹിക്കുന്ന അതോറിറ്റിക്ക് കുപ്പിവെള്ള പ്ലാൻറ് അനുഗ്രഹമാകുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാൽ ഇത് ഒന്നാകെ തകിടംമറിയുകയാണെന്നും യൂനിയനുകൾ കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.