പി.ഡബ്ല്യു.ഡി മാതൃകയിൽ ജലവകുപ്പ് അതിഥി മന്ദിരങ്ങളും പൊതുജനങ്ങൾക്ക് തുറന്ന് നൽകും
text_fieldsതിരുവനന്തപുരം: പൊതുജനങ്ങളുടെ ഉപയോഗത്തിനായി ജലവകുപ്പിന് കീഴിലുള്ള അതിഥി മന്ദിരങ്ങൾ നവീകരിക്കുകയും സാധ്യമായ ഇടങ്ങളിൽ പുതിയത് പണിയുകയും ചെയ്യുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു. പി.ഡബ്ല്യു.ഡി മാതൃകയിൽ ഓൺലൈൻ റൂം ബുക്കിങ്ങും കൊണ്ടുവരും. വെള്ളയമ്പലം വെല്ലിങ്ടൺ വാട്ടർ മ്യൂസിയം സന്ദർശകർക്കായി തുറന്നുകൊടുക്കും. ജല വകുപ്പിന്റെ തനത് വരുമാനം വർധിപ്പിക്കുന്നതിന് ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നത്. അനുയോജ്യമായ പ്രദേശങ്ങളിൽ വ്യൂ ടവറുകൾ സ്ഥാപിക്കും.
46,4629 ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യ കുടിവെള്ള കണക്ഷൻ
തിരുവനന്തപുരം: സംസ്ഥാനത്ത് 46,4629 ബി.പി.എൽ കുടുംബങ്ങൾക്ക് ജൽജീവൻ മിഷൻ വഴി സൗജന്യമായി കുടിവെള്ള കണക്ഷൻ നൽകിയതായി മന്ത്രി നിയമസഭയിൽ പറഞ്ഞു. 138.21 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കിയത്. ഇതിന് പുറമെ 35,810 നിർമാണ പ്രവൃത്തികൾ ജൽജീവൻ പദ്ധതിയിൽ നടന്നുവരുന്നുണ്ട്.
17,500 കോടി രൂപ ഇതിനായി കണ്ടെത്തേണ്ടതുണ്ട്. ഇതിന് സർക്കാർ സജ്ജമാണ്. കുടിവെള്ള പൈപ്പിടലിനായി ദേശീയപാതയിലും പൊതുമരാമത്ത് റോഡുകളിലും പൊളിച്ച 1450 കിലോമീറ്റർ റോഡിൽ 1250 കിലോമീറ്ററും പുനഃസ്ഥാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.