ജലഅതോറിറ്റിയിലും പുനഃസംഘടനക്ക് സുശീൽ ഖന്ന, ചർച്ച സജീവം
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് പിന്നാലെ നഷ്ടത്തിലോടുന്ന ജലഅതോറിറ്റിയു ടെയും പുനഃസംഘടനയെക്കുറിച്ച് പഠിക്കാൻ കൊൽക്കത്ത െഎ.െഎ.എമ്മിലെ പ്രഫ.സുശീൽഖ ന്നയെ നിയോഗിക്കാൻ നീക്കം. ഏറെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും കെ.എസ്.ആർ.ടി.സിയി ൽ പുനഃസംഘടന റിപ്പോർട്ട് നടപ്പാക്കൽ പ്രതീക്ഷിച്ച ഫലമുണ്ടാക്കിയില്ലെന്ന ആക്ഷേപ ങ്ങൾക്കിടെയാണ് വീണ്ടുമൊരു ചുമതല കൂടി നൽകുന്നത്.
ബംഗളൂരു െഎ.െഎ.ടിയുടെ നേ തൃത്വത്തിൽ ഒരു വർഷം നീണ്ട പഠനത്തിനൊടുവിൽ സമർപ്പിച്ച രണ്ട് റിപ്പോർട്ടുകൾ എട്ടുവർഷമായി ഒരുനടപടിയുമില്ലാതെ ജല അതോറിറ്റിയിൽ പൊടിപിടിച്ചിരിക്കുേമ്പാഴാണ് വീണ്ടും പഠനത്തിനൊരുങ്ങുന്നത്. ‘ജലഅതോറിറ്റിയിൽ പുനഃസംഘടന സംബന്ധിച്ച് ’ എന്ന അവ്യക്തമായ പരാമർശം മാത്രമാണ് ജല അതോറിറ്റി ബോർഡിന് മുന്നിലെത്തിയ അജണ്ടയിലുണ്ടായിരുന്നത്.
തുടർന്ന് പുനഃസംഘടനയെക്കുറിച്ച് പഠനം നടത്തുന്നതിന് താൽപര്യമുണ്ടോ എന്നാരാഞ്ഞ് സുശീൽ ഖന്നക്ക് കത്തയക്കുകയും അദ്ദേഹം താൽപര്യമറിയിക്കുകയും ചെയ്െതന്നാണ് വിവരം. ഇതുസംബന്ധിച്ച് ഉത്തരവിറങ്ങാനുള്ള കാലതാമസമാണ് ഇനിയുള്ളത്. ഉന്നത ഉദ്യോഗസ്ഥരാണ് പുതിയ പുനഃസംഘടനക്ക് പിന്നിലെന്നാണ് അറിയുന്നത്.
കെ.എസ്.ആർ.ടി.സിയിലെ ദുരനുഭവങ്ങൾ മുന്നിലുള്ളതിനാൽ ജല അതോറിറ്റിയിലെ ഭരണാനുകൂല സംഘടനയടക്കം ശക്തമായ വിയോജിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ബംഗളൂരു െഎ.െഎ.ടിയുടെ പഠനം സമഗ്രമാണ് ആവശ്യമെങ്കിൽ ഇൗ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കണമെന്നുമാണ് സംഘടനകളുടെ ആവശ്യം.
കെ.എസ്.ആർ.ടി.സിയിൽ ഖന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഏതാനും നിയമനങ്ങളും മൂന്ന് മേഖലകളായുള്ള വിഭജനവും നടന്നതല്ലാതെ സ്ഥാപനത്തെ ബാധിച്ച പ്രതിസന്ധിക്ക് ഒരു അയവുമുണ്ടായിട്ടില്ല. കേരളത്തിെൻറ സാഹചര്യങ്ങൾക്ക് അനുയോജ്യമല്ലാത്ത നിർദേശങ്ങളായിരുന്നു പലതുമെന്നാണ് യൂനിയനുകളുടെയടക്കം അഭിപ്രായം.
ജല അതോറിറ്റി പ്രതിവര്‍ഷം 300 കോടി രൂപ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. 1000 ലിറ്റര്‍ ശുദ്ധീകരിച്ച് വിതരണം ചെയ്യുമ്പോള്‍ 25.47 രൂപയാണ് ചെലവ് . എന്നാൽ, ഇൗ ഇനത്തിലെ വരവ് 10.08 രൂപ മാത്രമാണ്.
പമ്പു ചെയ്യുന്ന വെള്ളത്തിെൻറ നല്ലൊരു ശതമാനവും വരുമാനരഹിത ജലമായി നഷ്ടപ്പെടുന്നു. ഇൗപ്രശ്നം പരിഹരിക്കുന്നതിന് ഇടതു സർക്കാർ അധികാരത്തിലെത്തിയത് മുതൽ ശ്രമം തുടങ്ങിയെങ്കിലും ഇനിയും പരിഹാരമുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.