ആളിയാർ വെള്ളം വീണ്ടും വെട്ടിക്കുറച്ചു; കർഷകർ സമരത്തിന്
text_fieldsപാലക്കാട്: ആളിയാർ അണക്കെട്ടിൽനിന്ന് ചിറ്റൂർ പുഴയിലേക്ക് മാർച്ചിൽ നൽകാമെന്നേറ്റ ജലത്തിെൻറ അളവിൽ തമിഴ്നാട് വീണ്ടും കുറവ് വരുത്തി. മാർച്ച് ആദ്യപാദം 185 ക്യൂസെക്സ് വെള്ളം നൽകാമെന്ന ഉറപ്പിൽനിന്ന് പിന്നാക്കംപോയ തമിഴ്നാട് നിലവിൽ 87 ക്യൂസെക്സ് ജലം മാത്രമാണ് നൽകുന്നത്. ചിറ്റൂർ താലൂക്കിലെ കുടിവെള്ളാവശ്യത്തിന് നൽകാമെന്നേറ്റ വെള്ളത്തിലാണ് മുന്നറിയിപ്പില്ലാതെ കുറവ് വരുത്തിയത്. അതേസമയം, പറമ്പിക്കുളം ഗ്രൂപ് ഡാമിൽനിന്ന് എമർജൻസി ഷട്ടർ വഴി തമിഴ്നാട് ആളിയാറിൽ ജലം സംഭരിക്കുന്നുണ്ട്. മാർച്ച് രണ്ടാംപാദത്തിലേക്ക് ചിറ്റൂർ പുഴയിലേക്ക് കൂടുതൽ ജലം തുറന്നുവിടണമെന്ന് കേരള ജലവിഭവ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തമിഴ്നാട് പ്രതികരിച്ചിട്ടില്ല.
പി.എ.പി കരാർപ്രകാരം ഏപ്രിൽ ഒന്ന് മുതൽ മേയ് 15 വരെ ആളിയാറിൽനിന്ന് ചിറ്റൂർ പുഴയിലേക്ക് തമിഴ്നാടിന് വെള്ളം നൽകേണ്ടതില്ല. അതേസമയം, നടപ്പു ജലവർഷം തമിഴ്നാട് വെള്ളം നൽകുന്നതിൽ നിരന്തരം വീഴ്ച വരുത്തിയിരുന്നു. ഇതിനാൽ ഇനിയും ഇൗവർഷം രണ്ട് ടി.എം.സി ജലം നൽകാൻ ബാക്കിയാണ്. കരാർപ്രകാരം ഫെബ്രുവരി 28 വരെ ലഭിക്കേണ്ട 5870 എം.സി.എഫ്.ടി വെള്ളത്തിന് പകരം 3379 എം.സി.എഫ്.ടി മാത്രമാണ് കേരളത്തിന് ലഭ്യമായത്. പി.എ.പി കരാർ പ്രകാരം മേയ് 16 മുതൽ ജൂൺ 15 വരെയുള്ള ഒരു ജലവർഷം ചിറ്റൂർപുഴ പദ്ധതി പ്രദേശത്തേക്ക് 7.25 ടി.എം.സി വെള്ളമാണ് നൽകേണ്ടത്. തമിഴ്നാടിെൻറ വഞ്ചനക്കെതിരെ മാർച്ച് 24ന് കർഷക സംഘടനകൾ ചിറ്റൂർ അണിക്കോട്ട് സംഘടിപ്പിക്കുന്ന ഉപവാസം പി.സി. ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.