‘ജീവജലത്തിന് ഒരു മണ്‍പാത്രം’; പക്ഷികള്‍ക്ക് അതിജീവനം സാധ്യമാക്കിയ 11 വർഷം
text_fieldsആലുവ: സഹജീവി സ്നേഹത്തിന് ലോകത്തിനുതന്നെ മാതൃകയായ ‘ജീവജലത്തിന് ഒരു മണ്‍പാത്രം’ പദ്ധതി 12ാം വർഷത്തിലേക്ക്. ശ്രീമന്‍ നാരായണന്റെ വ്യത്യസ്ത പദ്ധതിയിലൂടെ 11 വർഷങ്ങളായി ലക്ഷക്കണക്കിന് പക്ഷികള്‍ക്കാണ് അതിജീവനം സാധ്യമായത്. കഴിഞ്ഞ വര്‍ഷം വരെ 1,37,000 മണ്‍പാത്രങ്ങൾ സംസ്ഥാനത്തിനകത്തും പുറത്തുമായി വിതരണം ചെയ്തു.
2022ല്‍ വിതരണം ഒരുലക്ഷം തികഞ്ഞപ്പോള്‍ പ്രധാനമന്ത്രി മന് കി ബാത്തിലൂടെ ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തെ പ്രശംസിച്ചിരുന്നു. ഒരുലക്ഷം തികഞ്ഞ മണ്‍പാത്രം കഴിഞ്ഞ ജനുവരി 17ന് നാരായണന് പ്രധാനമന്ത്രിക്ക് നേരിട്ട് സമര്‍പ്പിച്ചു. ഇപ്പോള്‍ കൂടുതല്‍ വ്യക്തികളും പ്രസ്ഥാനങ്ങളും പദ്ധതി നടപ്പാക്കാന്‍ മുന്നോട്ടുവരുന്നുണ്ട്. ഇതുമൂലം, വര്‍ഷംതോറും പതിനായിരം മണ്‍പാത്രങ്ങള്‍ വിതരണം ചെയ്തിരുന്ന സ്ഥാനത്ത് പതിനയ്യായിരമായിട്ടും തികയാത്ത അവസ്ഥയാണ്. ഇത്തവണ കാസര്‍കോട് മുതല്‍ കന്യാകുമാരിവരെ പാത്രങ്ങള്‍ എത്തിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് ശ്രീമൻ നാരായണൻ പറഞ്ഞു.
12ാം വർഷത്തെ മണ്‍പാത്ര വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 18ന് നടക്കും. വൈകീട്ട് 5.30ന് എറണാകുളം ശിവക്ഷേത്രത്തിൽ ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.