മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട്ടിലേക്ക് ജലം തുറന്നുവിട്ടു
text_fieldsകുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് തമിഴ്നാട്ടിലെ കാർഷിക- കുടിവെള്ള ആവശ്യത്തിന് ഔദ്യോഗികമായി ജലം തുറന്നുവിട്ടു. തേനി ജില്ലയിലെ 14707 ഏക്കർ സ്ഥലത്തെ നെൽകൃഷിക്കായി സെക്കൻഡിൽ 200 ഘന അടിയും കുടിവെള്ള ആവശ്യത്തിനായി 100 ഘന അടി ജലവുമാണ് തുറന്നു വിട്ടത്. അണക്കെട്ടിൽ നിലവിൽ 119.15 അടി ജലമാണ് ഉള്ളത്.
മുല്ലപ്പെരിയാർ - വൈഗ എക്സിക്യൂട്ടിവ് എൻജിനീയർ മയിൽ വാഹനന്റെ നേതൃത്വത്തിലാണ് തേക്കടി ഷട്ടർ തുറന്നത്.
കെ.എസ്.ഇ.ബിയുടെ റേറ്റിങ് ഉയര്‍ത്തണം –ബിജു പ്രഭാകർ
തിരുവനന്തപുരം: കെ.എസ്.ഇ.ബി.യില്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന് റേറ്റിങ് ഉയർത്താൻ കൂട്ടായി മുന്നോട്ട് പോകണമെന്ന് സി.എം.ഡി ബിജു പ്രഭാകര്‍ പറഞ്ഞു. വൈദ്യുതി ഭവനില്‍ കെ.എസ്.ഇ.ബി. ജീവനക്കാരുടെയും ഓഫിസര്‍മാരുടെയും സംഘടനാ പ്രതിനിധികളുമായി നടത്തിയ ആദ്യകൂടിക്കാഴ്ചയിലാണ് നിർദേശം. സ്ഥാപനത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനുളള ശ്രമങ്ങൾക്ക് പിന്തുണ നല്‍കുമെന്ന് സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.