Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅച്ചൻകോവിലാറ്റിൽ...

അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നു

text_fields
bookmark_border
അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നു
cancel
camera_alt

അഗ്നിരക്ഷാ സേന ഉ​ദ്യോ​ഗ​സ്ഥ​ർ അ​ച്ച​ൻ​കോ​വി​ലാ​റ്റി​ലെ അ​പ​ക​ട മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്നു

പന്തളം: അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. മഴ ശക്തിപ്പെട്ടതോടെ കിഴക്കൻ വെള്ളത്തി‍െൻറ വരവും കൂടിയതാണ് കാരണം. എന്നാൽ, അപകടകരമായ നിലയിലേക്ക് വെള്ളം എത്തിയിട്ടില്ല. ഞായറാഴ്ച രാത്രി തുടങ്ങിയ മഴ പുലർച്ച വരെ നീണ്ടു. തിങ്കളാഴ്ച ഉച്ചക്ക് ശേഷം ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മഴ ആരംഭിച്ചത്. രാത്രി ഏഴര വരെ അതിശക്തമായ മഴ തുടര്‍ന്നു. ഇതോടെയാണ് പ്രളയ സമാനമായ സാഹചര്യമായി. എങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

വരുംദിവസങ്ങളിൽ മഴ തുടരുകയാണെങ്കിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുണ്ട്. ഫയർ ഫോഴ്സ് സംഘം പ്രളയ സാധ്യത പ്രദേശങ്ങൾ സന്ദർശിച്ചു. പത്തനംതിട്ട ജില്ല ഫയർ ഓഫിസർ പ്രതാപചന്ദ്രൻ, അടൂർ സ്റ്റേഷൻ ഓഫിസർ വി. വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലെ സംഘം നഗരസഭയിലെ വിവിധ മേഖലകളായ കടയ്ക്കാട്, മുടിയൂർകോണം, മങ്ങാരം, തോട്ടക്കോണം, തുമ്പമൺ, ചേരിയ്ക്കൽ തുടങ്ങി വിവിധ ഭാഗങ്ങൾ സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തി.

കഴിഞ്ഞ പ്രളയത്തിൽ അച്ചൻകോവിൽ ആറി‍െൻറ തിട്ട ഇടിഞ്ഞ് വീണതിനെ തുടർന്ന് അപകടാവസ്ഥയിൽ ആയ കടയ്ക്കാട് വടക്ക് വലിയ പുതുശ്ശേരിൽ ദേവകിയമ്മയുടെ വീടും സംഘം സന്ദർശിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് ഫയർഫോഴ്സ് വൃത്തങ്ങൾ അറിയിച്ചു.

ആളുകളെ ഒഴിപ്പിക്കേണ്ടി വന്നാൽ ദുരന്ത നിവാരണ അതോറിറ്റിയുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സ്റ്റേഷൻ ഓഫിസർ വിനോദ് കുമാർ അറിയിച്ചു. അമ്പതോളം വരുന്ന സിവിൽ ഡിഫൻസ് അംഗങ്ങളും ഫയർ ഫോഴ്സിനൊപ്പം രക്ഷാപ്രവർത്തനങ്ങൾക്ക് സജ്ജരായിട്ടുണ്ട്. അപകടം ശ്രദ്ധയിൽപെട്ടാൽ 101 എന്ന ഫയർ ഫോഴ്സി‍െൻറ ടോൾ ഫ്രീ നമ്പറിലോ 04734229100 എന്ന ലാൻഡ് ഫോൺ നമ്പറിലോ ബന്ധപ്പെടണം.

തീരവാസികൾക്ക് ജാഗ്രത നിർദേശം

പ​ന്ത​ളം: അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് കു​ള​ന​ട​യി​ൽ അ​ച്ച​ൻ​കോ​വി​ലാ​റി‍െൻറ തീ​ര​വാ​സി​ക​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. മൈ​ക്ക് അ​നൗ​ൺ​സ്മെ​ന്‍റ്​ ന​ട​ത്തി ജ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി.

പമ്പിങ്​ നിര്‍ത്തി

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യും ഉ​രു​ള്‍പ്പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും കാ​ര​ണം പ​മ്പ, അ​ച്ച​ന്‍കോ​വി​ല്‍ ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യും ഏ​ക്ക​ല്‍ ക​ല​ര്‍ന്ന ജ​ലം പ​മ്പ് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​തി​നാ​ല്‍ ജ​ല അ​തോ​റി​റ്റി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലെ എ​ല്ലാ പ​മ്പി​ങ്​ സ്റ്റേ​ഷ​നു​ക​ളി​ലും പ​മ്പി​ങ്​ നി​ര്‍ത്തി​വെ​ച്ചി​രി​ക്കു​ന്ന​താ​യി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ അ​റി​യി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Achenkovilar
News Summary - Water level has risen in Achenkovilar
Next Story