ചാലിയാറിൽ വെള്ളം ഉയരുന്നു: നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന് പഞ്ചായത്ത് പ്രസിഡൻറുമാര്‍
text_fieldsകൊണ്ടോട്ടി: ചാലിയാറിൽ വെള്ളം ഉയരുന്ന സാഹചര്യത്തില്‍ പ്രളയ മുന്‍കരുതലെന്ന നിലയില്‍ കണ്ടെയ്‌ൻമെൻറ് സോണില്‍ ഉള്‍പ്പെട്ട പഞ്ചായത്തുകളിൽ ഇളവ് വേണമെന്ന് ആവശ്യം. വാഴക്കാട്, വാഴയൂര്‍, ചീക്കോട് പഞ്ചായത്ത് പ്രസിഡൻറുമാരാണ് ജില്ലാ കലക്ടർ, എസ്.പി, ടി.വി ഇബ്രാഹീം എം.എല്‍.എ എന്നിവരോട് ഈ ആവശ്യമുന്നയിച്ചത്.
ഈ മൂന്നു പഞ്ചായത്തുകളും ചാലിയാറിൻെറ തീരത്താണ്. ശക്തമായ മഴ പെയ്യുന്നതിനാല്‍ വെള്ളം ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് മാറി താമസിക്കാനും സുരക്ഷാക്രമീകരണങ്ങൾ നടത്തുന്നതിനുമായി നിയന്ത്രണങ്ങളില്‍ അടിയന്തിരമായി ഇളവ് വരുത്തണമെന്നാണ് ആവശ്യം. കോവിഡ് പശ്ചാത്തലത്തില്‍ നിലവില്‍ കൊണ്ടോട്ടി താലൂക്ക് ഒന്നാകെ കണ്ടെയ്‌ൻമെൻറ് സോണിലാണ്.
ചാലിയാറിൻെറ തീരത്തുള്ള വാഴക്കാട്, ചീക്കോട് പഞ്ചായത്ത് പ്രസിഡൻറുമാര്‍ നേരത്തെതന്നെ ഈ ആവശ്യമുന്നയിച്ച് രംഗത്ത് എത്തിയിരുന്നു. നിയന്ത്രണത്തിൻെറ ഭാഗമായി ഇവിടങ്ങളിലെ റോഡുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഈ റോഡുകളെല്ലാം തുറന്ന് കൊടുത്താലേ ചാലിയാറിൻെറ തീരത്തുള്ള വീടുകളിലുള്ളവര്‍ക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കാന്‍ കഴിയൂ. കൂടാതെ വാഴക്കാട് ഉള്‍പ്പെടയുള്ള അങ്ങാടികളിലെല്ലാം വെള്ളം കയറാറുണ്ട്. കടകളിലെ സാധനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.