മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137 അടിയിലേക്ക്; 138ൽ എത്തിയാൽ രണ്ടാമത്തെ അറിയിപ്പ്
text_fieldsതൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലേക്ക് ഉയരുന്നു. രാവിലെ ആറു മണയിലെ കണക്ക് പ്രകാരം നിലവിൽ 136.80 അടിയിലാണ് ജലനിരപ്പ്. ജലനിരപ്പ് 138 അടിയിലേക്ക് എത്തുന്നതോടെ രണ്ടാമത്തെ അറിയിപ്പ് തമിഴ്നാട് കേരളത്തിന് നൽകും.
ജലനിരപ്പ് 136 അടിയിൽ എത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം കേരളത്തിന് ആദ്യ അറിയിപ്പ് തമിഴ്നാട് സർക്കാർ നൽകിയിരുന്നു. 140 അടിയിൽ ആദ്യ മുന്നറിയിപ്പും 141 അടിയിൽ രണ്ടാമത്തെ മുന്നറിയിപ്പും 142 അടിയിൽ മൂന്നാമത്തെയും അവസാനത്തെയും മുന്നറിയിപ്പ് തമിഴ്നാട് കേരളത്തിന് നൽകും. ഇതിന് പിന്നാലെ സ്പീൽവേയിലൂടെ വെള്ളം ഒഴുക്കി വിടാൻ നടപടി സ്വീകരിക്കും.
അതേസമയം, തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്‍റെ അളവ് സെക്കൻഡിൽ 2150 ഘനയടിയാണ്. ഈ വെള്ളത്തിന്‍റെ അളവ് ഉയർത്തണമെന്ന് തമിഴ്നാടിനോട് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. സ്പീൽവേയിലൂടെ ചെറിയ തോതിൽ വെള്ളം ഒഴുക്കി വിടാൻ തീരുമാനിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചിരുന്നു.
മുല്ലപ്പെരിയാറിൽ നിന്ന് സ്പിൽവേയിലൂടെ ഒഴുക്കിവിടുന്ന വെള്ളം ഇടുക്കി ജല സംഭരണിയിലേക്കാണ് എത്തുന്നത്. ഈ വെള്ളം ഉൾകൊള്ളാനുള്ള ശേഷി ഇടുക്കി അണക്കെട്ടിനുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.