മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടിയിലെത്തി; രാത്രി ഷട്ടറുകൾ തുറക്കില്ലെന്ന് കലക്ടർമാർ
text_fieldsകുമളി: കേരളത്തിെൻറ നെഞ്ചിടിപ്പ് കൂട്ടി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ശക്തമായ മഴയിൽ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തി. ശനിയാഴ്ച രാത്രി പത്തോടെയാണ് ജലനിരപ്പ് 136ലെത്തിയത്.
അതേസമയം, ഡാമിെൻറ ഷട്ടറുകൾ രാത്രി തുറക്കില്ലെന്ന് ഇടുക്കി ജില്ല കലക്ടർ അറിയിച്ചു. ഡാമിലെ ജലനിരപ്പ് ഉയർന്നതോടെ പെരിയാറിെൻറ തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഡാം രാത്രി തുറക്കില്ലെന്നും ഷട്ടർ ഉയർത്തുന്നതിന് രണ്ട് മണിക്കൂർ മുമ്പ് വിവരം അറിയിക്കുമെന്നും തേനി ജില്ല കലക്ടർ അറിയിച്ചു.
സെക്കൻഡിൽ 11,533ഘന അടിയായിരുന്ന നീരൊഴുക്ക് വൈകീട്ട് 8147 ഘന അടിയായി കുറഞ്ഞെത് അൽപ്പം ആശ്വാസം പകർന്നിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 136ൽനിന്ന് താഴ്ത്തണമെന്നാവശ്യപ്പെട്ടായിരുന്നു കേരളത്തിൽ പ്രക്ഷോഭങ്ങൾ നടന്നത്.
സർക്കാർ സുപ്രീംകോടതിയെ ഈ ആവശ്യവുമായി സമീപിച്ചെങ്കിലും ജലനിരപ്പ് 136ൽനിന്ന് 142 അടിയാക്കി ഉയർത്താൻ തമിഴ്നാടിന് അനുമതി നൽകുന്നതായിരുന്നു കോടതി വിധി. ഇതനുസരിച്ച് കഴിഞ്ഞ പ്രളയഘട്ടത്തിൽ ജലനിരപ്പ് 142ൽ ഉയർത്തി നിർത്തി തമിഴ്നാട് കേരളത്തിനെ ഭീതിയുടെ മുനയിൽ നിർത്തി.
ഇപ്രാവശ്യം ജലനിരപ്പ് ഉയർന്നുതുടങ്ങിയതോടെ തമിഴ്നാട്ടിലേക്ക് കൂടുതൽ ജലം തുറന്നുവിട്ടിട്ടുണ്ട്. സെക്കൻഡിൽ 1617 ഘന അടി ജലമാണ് തമിഴ്നാട്ടിലേക്ക് തുറന്നുവിട്ടിട്ടുള്ളത്. വൃഷ്ടിപ്രദേശമായ തേക്കടിയിൽ 40.4 ഉം പെരിയാർ വനമേഖലയിൽ 83. 2 മില്ലിമീറ്റർ മഴയുമാണ് കഴിഞ്ഞദിവസം പെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.