അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു
text_fieldsതൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 1.41 അടികൂടി ഉയർന്ന് 2311.38 അടിയിലെത്തി. സംഭരണശേഷിയുടെ 17 ശതമാനമാണിത്. 4.96 സെ.മീ. മഴ തിങ്കളാഴ്ച രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിൽ വൃഷ്ടിപ്രദേശത്ത് രേഖപ്പെടുത്തി. 26.837 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം അണക്കെട്ടിൽ ഒഴുകിയെത്തി. ഇതോടെ മൂലമറ്റം പവർ ഹൗസിലെ വൈദ്യുതോൽപാദനം 1.41 ദശലക്ഷം യൂനിറ്റായി കുറച്ചു. ചെറുകിട പദ്ധതികളിൽ പരമാവധി ഉൽപാദനം നടത്തി വലിയ പദ്ധതികളിൽ കൂടുതൽ വെള്ളം സംഭരിക്കുക എന്ന ലക്ഷ്യത്തിലാണിത്.
ലോവർപെരിയാർ, കുറ്റ്യാടി, നേര്യമംഗലം നിലയങ്ങളിൽ ഉൽപാദനം യഥാക്രമം 4.056, 3.6236, 1.6796 ദശലക്ഷം യൂനിറ്റ് വീതമായിരുന്നു. അതേസമയം, സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഞായറാഴ്ച 55.9 ദശലക്ഷം യൂനിറ്റായി കുറഞ്ഞു. 16.1663 ദശലക്ഷം യൂനിറ്റ് ആഭ്യന്തര ഉൽപാദനം നടത്തിയപ്പോൾ 39.7354 ദശലക്ഷം യൂനിറ്റ് പുറത്തുനിന്ന് എത്തിച്ചു.
പമ്പ-15 ശതമാനം, ഷോളയാർ-22, ഇടമലയാർ-15, കുണ്ടള-15, മാട്ടുപ്പെട്ടി-ഒമ്പത്, കുറ്റ്യാടി-48, തരിയോട്-31, ആനയിറങ്കൽ-മൂന്ന്, പൊന്മുടി-19, കല്ലാർകുട്ടി-80, പെരിങ്ങൽക്കുത്ത്-66, ലോവർ പെരിയാർ-83 ശതമാനം എന്നിങ്ങനെയാണ് മറ്റ് സംഭരണികളിലെ ജലശേഖരം. കുറ്റ്യാടിയിലാണ് കൂടുതൽ മഴ ലഭിച്ചത്; 14 സെ.മീ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.