Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sept 2022 11:46 AM IST Updated On
date_range 12 Sept 2022 11:46 AM ISTബാണാസുര സാഗർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു; റെഡ് അലര്‍ട്ട്
text_fieldsbookmark_border
കൽപറ്റ: ബാണാസുര സാഗര്‍ ജലസംഭരണിയില്‍ ജലനിരപ്പ് 774.5 മീറ്റര്‍ എത്തിയതോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലസംഭരണിയുടെ തിങ്കളാഴ്ചത്തെ അപ്പർ റൂൾ ലെവൽ 775 മീറ്ററാണ്.
ജലനിരപ്പ് അപ്പർ റൂൾ ലെവലിൽ എത്തുന്ന മുറക്ക് ഡാമിലെ അധിക ജലം പുഴയിലേക്ക് ഒഴിക്കിവിടുന്നതിനുള്ള നടപടികൾ ആരംഭിക്കും. നിലവിൽ സെക്കൻഡിൽ 20 മുതൽ 60 ക്യൂബിക്ക് മീറ്റർ വരെ വെള്ളമാണ് ഡാമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
നിലവിലെ നീരൊഴുക്ക് തുടരുകയാണെങ്കിൽ മൂന്നു ദിവസത്തിനകം അപ്പർ റൂൾ ലെവൽ ആയ 775 മീറ്ററിൽ എത്താൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story