മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയർന്നു; പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം
text_fieldsകുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. 138.55 അടിയാണ് അണക്കെട്ടിന്‍റെ നിലവിലെ ജലനിരപ്പ്. ജലനിരപ്പ് 142 അടിയിലേക്ക് എത്തിയാൽ അണക്കെട്ട് തുറക്കാനാണ് തമിഴ്നാടിന്‍റെ തീരുമാനം.
അതേസമയം, അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്‍റെ ശക്തി കുറഞ്ഞിട്ടുണ്ട്. സെക്കൻഡിൽ 7,500 ഘനയടിയാണ് നിലവിലെ നീരൊഴുക്ക്. സെക്കൻഡിൽ 15,000 ഘനയടി വെള്ളമാണ് ഇന്നലെ ഒഴുകിയെത്തിയത്.
അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി ഇന്നലെ ഇടുക്കി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. പരമാവധി 10,000 ക്യുസെക്സ് വരെ അധികജലം പുറത്തേക്ക് ഒഴുക്കി വിടാൻ സാധ്യതയുണ്ടെന്നാണ് അറിയിച്ചത്. എന്നാൽ, നീരൊഴുക്ക് കുറഞ്ഞതിനാൽ വെള്ളം തുറന്നുവിടാൻ സാധ്യതയില്ല.
അതേസമയം, പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.