ജല മെട്രോ: ഏഴ് ബോട്ട് ജെട്ടികളുടെ പരിസ്ഥിതി ആഘാത പഠനത്തിന് ക്വട്ടേഷൻ
text_fieldsകൊച്ചി: ജില്ലയിലെ വികസന സ്വപ്നങ്ങളിൽ പ്രധാനമായ ജല മെട്രോ പദ്ധതിയുടെ ഭാഗമായി ഏഴ് ബോട്ട് ജെട്ടികളുടെ സാമൂഹിക ആഘാത പഠനത്തിന് ക്വട്ടേഷൻ നടപടി പൂർത്തിയായി. 22 ബോട്ട് ടെർമിനലുകളാണ് പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തത്. ഇവയിൽ 15 എണ്ണത്തിെൻറ പ്രാഥമിക വിജ്ഞാപന നടപടിയാണ് പൂർത്തിയായത്. ഇതുകൂടി പൂർത്തിയാകുന്നതോടെ നിർമാണം കൂടുതൽ വേഗത്തിൽ ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
കലക്ടർ എസ്. സുഹാസിെൻറ അധ്യക്ഷതയിൽ ചേർന്ന കൊച്ചി മെട്രോ റെയിൽ പ്രോജക്ട് അവലോകന യോഗത്തിൽ മെട്രോ നിർമാണത്തിെൻറയും ജല മെട്രോ പ്രോജക്ടിെൻറയും പുരോഗതി ചർച്ച ചെയ്തു.
കലൂർ സ്റ്റേഡിയം -കാക്കനാട് ഭാഗത്തെ റോഡ് വീതി കൂട്ടുന്നതിന് സ്ഥലം ഏറ്റെടുക്കലിെൻറ രേഖകൾ പരിശോധിക്കാനുള്ള തീയതി തീരുമാനിച്ചു. രണ്ട് വശങ്ങളിൽനിന്നും ആദ്യഘട്ടത്തിൽ സ്ഥലമേറ്റെടുത്ത് നൽകണമെന്നാണ് കെ.എം.ആർ.എൽ ആവശ്യപ്പെട്ടത്. കാക്കനാട് ഭാഗത്തുനിന്നുള്ള നിർമാണം ആദ്യം ആരംഭിക്കും. വടക്കേക്കോട്ട സ്റ്റേഷൻ നിർമാണവുമായി ബന്ധപ്പെട്ട സർവേ പൂർത്തിയായി. നിർമാണത്തിന് അന്തിമ വിജ്ഞാപനവുമായി.
മെട്രോ ഫേസ് ഒന്ന് എയിൽ ഉൾപ്പെട്ട പേട്ട മുതൽ എസ്.എൻ ജങ്ഷൻ വരെയുള്ള ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. ഫേസ് ഒന്ന് ബിയിൽ രണ്ടാമത് പ്രഖ്യാപിച്ച സ്ഥലമേറ്റെടുക്കലിന് ഭരണാനുമതി ലഭിക്കുന്നത്തോടെ നിർമാണം ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഈ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ മെട്രോയെ റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നത് ആരംഭിക്കും.
ജെ.എൻ.എൽ-പാലാരിവട്ടം റോഡ് വീതി കൂട്ടലിെൻറ പ്രാഥമിക വിജ്ഞാപന നടപടിയും പൂർത്തിയായി. സീ പോർട്ട് -എയർ പോർട്ട് റോഡിെൻറ വീതികൂട്ടലുമായി ബന്ധപ്പെട്ട് സാമൂഹിക ആഘാത പഠനവും കഴിഞ്ഞു. വിദഗ്ധ സമിതി രൂപവത്കരിച്ച് അഭിപ്രായം പരിഗണിച്ചശേഷം മാത്രമേ ബാക്കി ജോലി ആരംഭിക്കൂ.
ഇടപ്പള്ളി അഡീഷനൽ സ്റ്റേഷൻ നിർമാണ പ്രവർത്തനങ്ങളും വേഗത്തിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. സർവേ നടപടി പുരോഗമിക്കുന്നു. മൂന്ന് മാസം കൊണ്ട് നിലവിൽ തീരുമാനിച്ച ജോലികൾ പൂർത്തിയാക്കി അടുത്ത ഘട്ടം ആരംഭിക്കണമെന്ന് കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.