പുതുവത്സര ആഘോഷം: വാട്ടർ മെട്രോ സർവിസ് പുലർച്ച അഞ്ചുവരെ
text_fieldsകൊച്ചി: നഗരത്തിലെങ്ങും നടക്കുന്ന പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഒരുങ്ങി വാട്ടർ മെട്രോയും. കൊച്ചി വാട്ടർ മെട്രോ ഹൈകോർട്ട് ജങ്ഷൻ-വൈപ്പിൻ റൂട്ടിലെ സർവിസ് ജനുവരി ഒന്നിന് പുലർച്ച അഞ്ചുവരെ ദീർഘിപ്പിച്ചു.
31ന് രാത്രി ഒമ്പതുവരെ ഹൈകോർട്ട് ജങ്ഷൻ-വൈപ്പിൻ റൂട്ടിൽ ഇരുഭാഗത്തേക്കും പതിവുപോലെ സർവിസ് ഉണ്ടായിരിക്കും. ജനുവരി ഒന്നിന് പുലർച്ച 12നുശേഷം വൈപ്പിനിൽനിന്ന് ഹൈകോർട്ട് ജങ്ഷനിലേക്ക് പുലർച്ച അഞ്ചുവരെ വാട്ടർ മെട്രോ സർവിസ് നടത്തും.
പുതുവത്സര രാവിൽ പ്രധാന ആഘോഷം നടക്കുന്ന ഫോർട്ട്കൊച്ചിയിലേക്ക് ഗതാഗതക്കുരുക്കിൽപെടാതെ എത്തുന്നതിനും തിരികെ പോകുന്നതിനും പൊതുജനങ്ങൾക്ക് വാട്ടർ മെട്രോ സർവിസ് സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.