Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജല മെട്രോ മറ്റ്​...

ജല മെട്രോ മറ്റ്​ സംസ്ഥാനങ്ങളിലേക്കും; പ്രാരംഭ നടപടി തുടങ്ങി

text_fields
bookmark_border
water metro
cancel

കൊ​ച്ചി: രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വാ​ട്ട​ര്‍ മെ​ട്രോ ആ​രം​ഭി​ക്കാ​ൻ കേ​ന്ദ്രം ന​ട​പ​ടി തു​ട​ങ്ങി. കൊ​ച്ചി ജ​ല മെ​ട്രോ​ക്ക്​ ല​ഭി​ച്ച സ്വീ​കാ​ര്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ മ​റ്റി​ട​ങ്ങ​ളി​ലും ഇ​തേ മാ​തൃ​ക​യി​ല്‍ ജ​ല​ഗ​താ​ഗ​തം ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്കം. കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ട​തു പ്ര​കാ​രം കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് (കെ.​എം.​ആ​ർ.​എ​ൽ) ഇ​തി​ന്‍റെ ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ന്നു. ആ​വ​ശ്യ​മെ​ങ്കി​ല്‍ പു​റ​ത്തു​നി​ന്നു​ള്ള വി​ദ​ഗ്ധ സേ​വ​നം തേ​ടും.

അ​ഹ​മ്മ​ദാ​ബാ​ദ്-​സ​ബ​ര്‍മ​തി, സൂ​റ​ത്ത്, മം​ഗ​ലാ​പു​രം, അ​യോ​ധ്യ, ധു​ബ്രി, ഗോ​വ, ഗു​വാ​ഹ​ത്തി, കൊ​ല്ലം, കൊ​ല്‍ക്ക​ത്ത, പ​ട്‌​ന, പ്ര​യാ​ഗ്​​രാ​ജ്, ശ്രീ​ന​ഗ​ര്‍, വാ​രാ​ണ​സി, മും​ബൈ, വാ​സാ​യ്, ല​ക്ഷ​ദ്വീ​പ്, ആ​ന്ത​മാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ജ​ല മെ​ട്രോ​യു​ടെ സാ​ധ്യ​ത പ​രി​ഗ​ണി​ക്കു​ന്ന​ത്.

കേ​ന്ദ്ര തു​റ​മു​ഖ, ഷി​പ്പി​ങ്, ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് കൊ​ച്ചി മെ​ട്രോ​യോ​ട്​​ 18 സ്ഥ​ല​ങ്ങ​ളി​ല്‍ സാ​ധ്യ​ത പ​ഠ​ന​ത്തി​ന്​ നി​ർ​ദേ​ശി​ച്ച​ത്. കെ.​എം.​ആ​ർ.​എ​ല്‍ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡ് ഇ​തി​ന്​ അ​നു​മ​തി ന​ല്‍കി​യ​തോ​ടെ ഇ​ന്‍ഹൗ​സ് ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക്​ തു​ട​ക്കം കു​റി​ച്ചു.

ഗു​വാ​ഹ​ത്തി​യി​ല്‍ ബ്ര​ഹ്മ​പു​ത്ര ന​ദി​യി​ലും ജ​മ്മു- ക​ശ്മീ​രി​ല്‍ ദാ​ല്‍ ത​ടാ​ക​ത്തി​ലും ആ​ന്ത​മാ​നി​ൽ ദ്വീ​പു​ക​ൾ​ക്കി​ട​യി​ലു​മാ​ണ്​ ജ​ല മെ​ട്രോ സാ​ധ്യ​ത​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത്. വി​ശ​ദ പ​ദ്ധ​തി രേ​ഖ (ഡി.​പി.​ആ​ര്‍) ത​യാ​റാ​ക്ക​ലും ഉ​ട​ൻ തു​ട​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Water MetroKochi Water Metro
News Summary - Water Metro to other states; Initial action started
Next Story