ജല മെട്രോ: നോക്കുകൂലി ആവശ്യപ്പെട്ട് സൂപ്പർവൈസർക്ക് മർദനം, ഹൈകോടതി വിശദീകരണം തേടി
text_fieldsകൊച്ചി: വാട്ടർ മെട്രോ വൈപ്പിൻ മേഖലയിലെ നിർമാണവുമായി ബന്ധപ്പെട്ട് പൊലീസ് സംരക്ഷണത്തിന് ഉത്തരവുണ്ടായ ശേഷവും നോക്കുകൂലി ആവശ്യപ്പെട്ട് സൂപ്പർവൈസർക്ക് മർദനമേറ്റ സംഭവത്തിൽ ഹൈകോടതി പൊലീസിെൻറ വിശദീകരണം തേടി. ആരോപണം സംബന്ധിച്ച് എതിർകക്ഷികളായ ട്രേഡ് യൂനിയനുകൾ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
ടെർമിനൽ നിർമാണത്തിന് പൊലീസ് സംരക്ഷണം തേടി നൽകിയ ഹരജി പരിഗണിക്കുന്നതിനിടെ കരാർ കമ്പനിയായ മൂവാറ്റുപുഴ മേരിമാത ഇൻഫ്രാസ്ട്രക്ചറിെൻറ അഭിഭാഷകൻ സൂപ്പർൈവസർമാരിൽ ഒരാൾക്ക് മർദനമേറ്റതായി ചൂണ്ടിക്കാട്ടുകയായിരുന്നു. ഹരജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റിയ കോടതി നിർമാണപ്രവർത്തനങ്ങൾക്ക് മുളവുകാട് പൊലീസ് സംരക്ഷണം നൽകണമെന്ന ഇടക്കാല ഉത്തരവ് തുടരാനും നിർദേശിച്ചു.
കൊച്ചി മെട്രോയുടെ ഭാഗമായുള്ള വാട്ടർ മെട്രോയുടെ നിർമാണപ്രവർത്തനങ്ങൾ ഫെബ്രുവരി രണ്ടാം വാരത്തോടെ പൂർത്തിയാക്കേണ്ടതുണ്ടെന്നും ഫെബ്രുവരി 22ന് ഉദ്ഘാടനം തീരുമാനിച്ചിരിക്കുകയാണെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. നോക്കുകൂലി ആവശ്യപ്പെട്ട് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി യൂനിയനുകളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്യുെന്നന്നാണ് ഹരജിയിലെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.