ജല ഗുണനിലവാര പരിശോധന ലാബുമായി ഹരിത കേരളം മിഷന്‍
text_fieldsകൽപറ്റ: ഹരിത കേരളം മിഷെൻറ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഹയര്‍ സെക്കൻഡറി സ്‌കൂളുകളില്‍ ജലഗുണനിലവാര പരിശോധന ലാബ് പദ്ധതി നടപ്പാക്കും. തദ്ദേശസ്ഥാപന പരിധിയിലെ തെരഞ്ഞെടുക്കപ്പെട്ട സയന്‍സ് ലാബുള്ള സ്‌കൂളുകളിലാണ് ജലഗുണനിലവാര പരിശോധന ലാബ് സ്ഥാപിക്കുക.
നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതിക്കായി എം.എൽ.എമാരുടെ വികസന ഫണ്ടില്‍നിന്ന് വിഹിതം ഉപയോഗിക്കും. കൽപറ്റ നിയോജക മണ്ഡലത്തിലെ 11 ഹയർ സെക്കൻഡറി സ്‌കൂളുകള്‍ക്ക് സി.കെ. ശശീന്ദ്രന്‍ എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 13.75 ലക്ഷം രൂപ അനുവദിച്ചു. മാനന്തവാടി, ബത്തേരി നിയോജക മണ്ഡലങ്ങളിലും പദ്ധതിക്ക് ഫണ്ട് വകയിരുത്തും.
കുടിവെള്ള സ്രോതസ്സുകളിലെ ജലം നിശ്ചിത ഇടവേളകളില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുക, ഗുണനിലവാരമില്ലാത്ത ജലം നിശ്ചിത ഗുണനിലവാരത്തിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക, മലിനീകരണത്തിനു കാരണമാകുന്ന വസ്തുക്കളെ ജലസ്രോതസ്സില്‍നിന്നും സുരക്ഷിതമായ അകലത്തില്‍ മാത്രം കൈകാര്യം ചെയ്യുന്നതിന് അവബോധം വളര്‍ത്തുക, ജലജന്യരോഗങ്ങള്‍ കുറക്കുക, ഏറ്റവും കുറഞ്ഞ ചെലവില്‍ പ്രാദേശികമായി പൊതുജനങ്ങള്‍ക്ക് ജലസ്രോതസ്സുകളിലെ ഗുണനിലവാര പരിശോധനക്ക് സാഹചര്യമൊരുക്കുക തുടങ്ങിയവയാണ് പദ്ധതിയിൽ ലക്ഷ്യമിടുന്നത്.
പരിശോധിക്കപ്പെടേണ്ട ഘടകങ്ങളെക്കുറിച്ച് ബന്ധപ്പെട്ട അധ്യാപകര്‍ക്കും വിദ്യാർഥികള്‍ക്കും പരിശീലനം നല്‍കും. ആദ്യഘട്ടത്തില്‍ കുട്ടികള്‍ കൊണ്ടുവരുന്ന സാമ്പിളുകള്‍ സ്‌കൂള്‍ ലാബുകളില്‍ പരിശോധിക്കും. തുടര്‍ന്ന് പൊതുജനങ്ങള്‍ക്കും ഈ സേവനം ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.