ജലവിതരണം മുടങ്ങും
text_fieldsതിരുവനന്തപുരം: അരുവിക്കരയിൽ നിന്നും മൺവിള ടാങ്കിലേക്കുള്ള വാട്ടർ അതോറിറ്റിയുടെ 900 എം.എം ശുദ്ധജല വിതരണ ലൈനിൽ തട്ടിനകം പാലത്തിനു സമീപമുണ്ടായ ചോർച്ചയെത്തുടർന്ന് അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ഞായറാഴ്ച വൈകീട്ട് അഞ്ച് വരെ കേശവദാസപുരം, നാലാഞ്ചിറ, പരുത്തിപ്പാറ, പാറോട്ടുകോണം, ഇടവക്കോട്, ഉള്ളൂർ, ശ്രീകാര്യം, പ്രശാന്ത്നഗർ, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, ചേങ്കോട്ടുകോണം, കാട്ടായിക്കോണം, ചന്തവിള, ചാവടിമുക്ക്, ഞാണ്ടൂർക്കോണം, പുലയനാർക്കോട്ട, കരിമണൽ, കുഴിവിള, മൺവിള, കുളത്തൂർ, അരശുമ്മൂട്, പള്ളിത്തുറ, മേനംകുളം, കഴക്കൂട്ടം, സി.ആർ.പി.എഫ്, ടെക്നോപാർക്, കാര്യവട്ടം, ആക്കുളം, തൃപ്പാദപുരം, കിൻഫ്ര, പാങ്ങപ്പാറ, പോങ്ങുംമൂട്, പൗഡിക്കോണം, കരിയം, അമ്പലത്തിൻകര, കല്ലിങ്ങൽ, ആറ്റിൻകുഴി, ഇൻഫോസിസ്, വെട്ടുറോഡ് എന്നീ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം തടസപ്പെടും.
ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി പോങ്ങുംമൂട് സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.