വെള്ളക്കരം കിലോലിറ്ററിന് ഏഴ് രൂപയായി വർധിപ്പിക്കണമെന്ന് ജല അതോറിറ്റി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കിലോലിറ്ററിന് ഏഴ് രൂപയായി വർധിപ്പിക് കണമെന്ന് ജലഅതോറിറ്റിയുടെ (കെ.ഡബ്ല്യു.എ) ശിപാർശ. നിലവിൽ പത്തു ലിറ്റർ വെള്ളത്തിന് നാലു പൈസയാണ് കെ.ഡബ്ല്യു.എ ഇൗടാക്കുന്നത്. അത് ഏഴു പൈസയാക്കണമെന്നാണ് ആവശ്യം. അല്ലാ തെ അതോറിറ്റിക്ക് പിടിച്ചുനിൽക്കാനാവില്ലെന്നാണ് വിലയിരുത്തൽ. അതിനാൽ ഏറ്റവും ചു രുങ്ങിയത് കിലോലിറ്ററിന് ആറ് രൂപയായെങ്കിലും വർധിപ്പിക്കണമെന്നാണ് നിലപാട്.
കെ.ഡബ്ല്യു.എയുടെ കരട് ശിപാർശ ഇതുവരെ ജലവിഭവവകുപ്പിന് ൈകമാറിയിട്ടില്ല. കൂടുതൽ ചർച്ചകൾക്കുശേഷം മാത്രമേ ശിപാർശ കൈമാറുകയുള്ളൂ. ജലവിഭവവകുപ്പ് ശിപാർശ പഠിച്ച് തിരുത്തലുകൾ വേണമെങ്കിൽ അത് നിർേദശിച്ച് വരുത്തിയ ശേഷമേ വെള്ളക്കരവർധന വിഷയം മന്ത്രിസഭയുടെ പരിഗണനക്ക് എത്തുകയുള്ളൂ. എല്ലാത്തരം വിഭാഗങ്ങൾക്കും വർധിപ്പിക്കുന്നതടക്കം തീരുമാനിക്കേണ്ടതിനാൽ എൽ.ഡി.എഫും വെള്ളക്കര വർധനക്ക് അംഗീകാരം നൽകേണ്ടതുണ്ട്.
വൈദ്യുതിനിരക്ക് വർധിപ്പിച്ചതോടെ കരം വർധിപ്പിക്കാതെ മുന്നോട്ടുപോവാൻ കഴിയില്ലെന്ന വിലയിരുത്തലാണ് ജല അതോറിറ്റിക്ക്. വൈദ്യുതി ബോർഡിന് 1320 കോടി രൂപയാണ് കുടിശ്ശികയായി നൽകാനുള്ളത്. വൈദ്യുതിനിരക്ക് വർധിപ്പിച്ചതോടെ 23 കോടി രൂപയുടെ അധികബാധ്യതയുണ്ട്. 600 കോടി നഷ്ടത്തിൽ പോവുന്ന സ്ഥാപനത്തിന് കഴിഞ്ഞ പ്രാവശ്യം ധനവകുപ്പ് 300 കോടി രൂപ അനുവദിച്ചിരുന്നു.
എന്നാൽ, എല്ലാ വർഷവും ധനവകുപ്പിൽനിന്ന് അനുകൂല നടപടി ഉണ്ടാവില്ലെന്ന ആശങ്കയും അധികൃതർക്കുണ്ട്. നാമമാത്രമായ വർധന ശിപാർശയാണ് ഇതെന്ന് വ്യക്തമാക്കിയ അധികൃതർ ഒരു ലിറ്റർ കുടിവെള്ളത്തിന് വിപണിയിൽ 20 രൂപയാണ് വിലയെന്നും ചൂണ്ടിക്കാട്ടുന്നു. ആകെയുള്ള 23,15,649 ഗാർഹിക ഉപഭോക്താക്കൾ അടക്കം 25 ലക്ഷത്തോളം കണക്ഷനുകളാണ് സംസ്ഥാനത്തുള്ളത്.
ജലഅതോറിറ്റിക്ക് ജൂൺ 15 വരെ കുടിശ്ശികയിനത്തിൽ 1030.5 കോടിരൂപയാണ് പിരിഞ്ഞുകിട്ടാനുള്ളത്. വിവിധ സർക്കാർ സ്ഥാപനങ്ങളിൽനിന്ന് 200 കോടിയോളം രൂപ പിരിഞ്ഞുകിട്ടാനുമുണ്ട്. 2018-19 സാമ്പത്തികവർഷം അതോറിറ്റിയുടെ വരുമാനം 1057.46 കോടി രൂപയും നഷ്ടം 25.36 കോടിയുമാണ്. അതേസമയം ഉദ്യോഗസ്ഥരിൽതന്നെ വെള്ളക്കരം വർധിപ്പിക്കുന്നതിനോട് യോജിപ്പില്ല. അവശ്യസർവിസായ ജലഅതോറിറ്റി പൊതുജനസേവനം എന്ന നിലയിലാണ് കുടിവെള്ളവിതരണത്തെ കാണേണ്ടത് എന്ന് അവർ പറയുന്നു. പകരം ജീവനക്കാരുടെ ശമ്പള-പെൻഷൻ അടക്കം നൽകുന്ന ഉത്തരവാദിത്തം ജലഅതോറിറ്റിയെ സർക്കാർ ഏറ്റെടുത്ത് നിർവഹിക്കണമെന്ന ആവശ്യമാണ് ഇവർക്ക്. അതോറിറ്റിയുടെ ബാധ്യത വർധിച്ചതോടെ പുനഃസംഘടനക്ക് പ്രഫ. സുശീൽ ഖന്നയെ സർക്കാർ നിയോഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.