വാട്സ്ആപ്പിൽ സർക്കാർവിരുദ്ധ പോസ്റ്റ്: വനിതാ പൊലീസുകാരിക്കെതിരെ നടപടിയുണ്ടായേക്കും
text_fieldsതിരുവനന്തപുരം: വാട്സ്ആപ് ഗ്രൂപ്പിൽ സർക്കാർ വിരുദ്ധ പോസ്റ്റിട്ട വനിതാ പൊലീസുകാരിക്കെതിരെ നടപടിയുണ്ടായേക്കുമെന്ന് സൂചന. ദിവസങ്ങൾക്ക് മുമ്പാണ് തിരുവനന്തപുരം സിറ്റി വനിതാ പൊലീസ് വാട്സ്ആപ് സൗഹൃദ ഗ്രൂപ്പിലേക്ക് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരി സർക്കാർ വിരുദ്ധ പോസ്റ്റിട്ടത്. സർക്കാറിെൻറ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട പബ്ലിക് റിലേഷൻ വകുപ്പ് പുറത്തുവിട്ട പരസ്യത്തിെൻറ മാതൃകയിലായിരുന്നു ജീവനക്കാരിയുടെ വാട്സ്ആപ് പോസ്റ്റ്.
മുഖ്യമന്തി പിണറായി വിജയെൻറ ചിത്രമുള്ള പോസ്റ്റിനോടൊപ്പം ‘തള്ളലിെൻറ ഒന്നാം വാർഷികം. പനി മരണം 100. വരൂ നമുക്ക് ഒരുമിച്ച് പോകാം കുഴിയിലേക്ക്. സർക്കാർ ഒപ്പമുണ്ട്’ എന്ന വാചകമാണ് പോസ്റ്റ് ചെയ്തത്. എന്നാൽ, ഗ്രൂപ്പിലെ മറ്റൊരു ജീവനക്കാരി സ്പെഷൽ ബ്രാഞ്ചിന് പോസ്റ്റും ഇവരുടെ ഫോൺ നമ്പറും കൈമാറുകയായിരുന്നു.
സർക്കാർ ഉദ്യോഗസ്ഥർ നവമാധ്യമങ്ങളിലൂടെ സർക്കാർവിരുദ്ധ പ്രസ്താവനയോ ആക്ഷേപമോ നടത്താൻ പാടില്ലെന്ന മുഖ്യമന്ത്രിയുടെ ഉത്തരവ് നിലനിൽെക്കയാണ് ഉദ്യോഗസ്ഥയുടെ വാട്സ്ആപ് പോസ്റ്റ്. സംഭവം വിവാദമായതിനെ തുടർന്ന് സിറ്റി പൊലീസ് കമീഷണർ അന്വേഷണത്തിന് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. മറ്റൊരാളിൽനിന്ന് ലഭിച്ച സന്ദേശം ഇവർ ഗ്രൂപ്പിലേക്ക് കൈമാറിയെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.