വയനാട് ബദൽ റോഡിനുവേണ്ടി പാതയൊരുക്കി പ്രതിഷേധം
text_fieldsപേരാമ്പ്ര: പൂഴിത്തോട്-പടിഞ്ഞാറത്തറ വയനാട് ബദൽ റോഡ് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് കർമസമിതികളുടെ നേതൃത്വത്തിൽ പൂഴിത്തോട് മുതല്‍ വനാതിര്‍ത്തിയായ കരിങ്കണ്ണി വരെയുള്ള റോഡ് കാടുവെട്ടിത്തെളിച്ച് ഗതാഗതയോഗ്യമാക്കി. പൂഴിത്തോട് പനക്കംകടവില് നടന്ന വഴിയൊരുക്കം പരിപാടി മരുതോങ്കര സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ജോര്‍ജ് കളത്തൂര്‍ ഉദ്ഘാടനംചെയ്തു.
വയനാട്ടിലേക്കുള്ള ബദല്‍ റോഡിന്റെ ആവശ്യം തിരിച്ചറിഞ്ഞ് ജനപ്രതിനിധികള്‍ വിഷയത്തില്‍ ആത്മാർഥതയോടെ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ താമരശ്ശേരി രൂപതയുടെ പിന്തുണയുണ്ട്. കര്‍മസമിതി ചെയര്മാന് ടോമി മണ്ണൂര്‍ അധ്യക്ഷത വഹിച്ചു. വിഫാം ചെയര്മാന് ജോയ് കണ്ണന്‍ചിറ മുഖ്യപ്രഭാഷണം നടത്തി. കര്‍മസമിതി വയനാട് കോഓഡിനേറ്റര്‍ കമല്‍ ജോസഫ്, ചെമ്പനോട സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. ജോസഫ് കുനാനിക്കല്‍, പൂഴിത്തോട് അമലോത്ഭവ മാതാ ചര്‍ച്ച് വികാരി ഫാ. മാത്യു ചെറുവേലില്‍, പശുക്കടവ് സെന്റ് തെരേസാസ് പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പാറാം തോട്ടത്തില്‍, ജൂബിന്‍ ബാലകൃഷ്ണന്, ഗിരിജ ശശി, ലൈസ ജോര്‍ജ്, ജിതേഷ് മുതുകാട്, രാജേഷ് തറവട്ടത്ത്, ശകുന്തള പുരുഷോത്തമന്, സെമിലി സുനില്‍, കെ.എം. സുധാകരന്, ബാബു പുതുപ്പറമ്പില്‍, മനോജ് കുംബ്ലാനി, തോമസ് കാഞ്ഞിരത്തിങ്കല്‍, വി.എം. നൗഫല്‍, അഷ്റഫ്, ചെമ്പനോട കര്‍മസമിതി കണ്‍വീനര്‍ മാത്യു പേഴ്സിങ്കല്, ജോബി ഇലന്തൂര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.