Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോ​ളി​ങ് ഇ​ടി​വ്:...

പോ​ളി​ങ് ഇ​ടി​വ്: ഭൂ​രി​പ​ക്ഷ​ത്തി​ൽ യു.​ഡി.​എ​ഫി​ന് ആ​ശ​ങ്ക

text_fields
bookmark_border
പോ​ളി​ങ് ഇ​ടി​വ്: ഭൂ​രി​പ​ക്ഷ​ത്തി​ൽ യു.​ഡി.​എ​ഫി​ന് ആ​ശ​ങ്ക
cancel

ക​ൽ​പ​റ്റ: വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ളി​ങ് ശ​ത​മാ​ന​ത്തി​ൽ വ​ൻ ഇ​ടി​വു​ണ്ടാ​യ​ത് പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ഭൂ​രി​പ​ക്ഷ​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കു​മെ​ന്ന് യു.​ഡി.​എ​ഫ് ക്യാ​മ്പി​ൽ ആ​ശ​ങ്ക. കോ​ൺ​ഗ്ര​സി​ന്റെ ദേ​ശീ​യ നേ​തൃ​നി​ര​യൊ​ന്ന​ട​ങ്ക​വും മു​ഖ്യ​മ​ന്ത്രി​മാ​ര​ട​ക്കം മ​റ്റ് ‘താ​ര​ങ്ങ​ളും’ എ​ത്തി​യ​​തോ​ടെ ​പ്ര​ചാ​ര​ണ​ത്തി​ൽ വ​ൻ ആ​ര​വ​മാ​ണ് യു.​ഡി.​എ​ഫ് ഉ​ണ്ടാ​ക്കി​യ​ത്. എ​ന്നാ​ൽ, അ​ത് പോ​ളി​ങ്ങി​ൽ ക​ണ്ടി​ല്ല. ക​ഴി​ഞ്ഞ​ത​വ​ണ 73.48 ശ​ത​മാ​ന​മാ​യി​രു​ന്ന പോ​ളി​ങ് ഇ​ത്ത​വ​ണ 64.72ലേ​ക്ക് ഇ​ടി​ഞ്ഞു. 8.76 ശ​ത​മാ​ന​ത്തി​ന്റെ കു​റ​വ്. പ്രി​യ​ങ്ക ഗാ​ന്ധി​ക്ക് അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം ഭൂ​രി​പ​ക്ഷ​മു​ണ്ടാ​കു​മെ​ന്നാ​ണ് യു.​ഡി.​എ​ഫി​ന്റെ അ​വ​കാ​ശ​വാ​ദം. എ​ന്നാ​ൽ, രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ക​ഴി​ഞ്ഞ ത​വ​ണ​ത്തെ 3,64,422 എ​ന്ന ഭൂ​രി​പ​ക്ഷ​ത്തി​ല​ധി​കം നേ​ടി​ക്കൊ​ടു​ത്ത് പ്രി​യ​ങ്ക​യു​ടെ ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് അ​ങ്കം ഗം​ഭീ​ര​മാ​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം. പ്ര​ചാ​ര​ണ​ത്തി​ലെ ആ​വേ​ശം വോ​ട്ടു​ക​ൾ പെ​ട്ടി​യി​ലാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സി​നു​ണ്ടാ​യി​ല്ലെ​ന്ന് ലീ​ഗി​ൽ ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്. മു​സ്‍ലിം കേ​ന്ദ്ര​ങ്ങ​ളി​ൽ മി​ക​ച്ച പോ​ളി​ങ്ങു​ണ്ടാ​യി​ട്ടും ക്രി​സ്ത്യ​ൻ മേ​ഖ​ല​ക​ളി​ൽ പോ​ളി​ങ് ഏ​റെ കു​റ​ഞ്ഞു. ക്രി​സ്ത്യ​ൻ വോ​ട്ടു​ക​ൾ കൂ​ടു​ത​ലു​ള്ള സു​ൽ​ത്താ​ൻ ബ​ത്തേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വും കു​റ​വ് പോ​ളി​ങ്. ഇ​വി​ടെ ആ​കെ​യു​ള്ള 2,27,489 വോ​ട്ടു​ക​ളി​ൽ 1,42,591 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് പെ​ട്ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ 72.52 ശ​ത​മാ​ന​മാ​യി​രു​ന്നു ബ​ത്തേ​രി​യി​ലെ പോ​ളി​ങ്. ഇ​ത്ത​വ​ണ അ​ത് 62.68 ആ​യി. 9.84 ശ​ത​മാ​ന​ത്തി​ന്റെ കു​റ​വ്. മ​റ്റു മ​ണ്ഡ​ല​ങ്ങ​ളാ​യ തി​രു​വ​മ്പാ​ടി​യി​ലും (66.39 ശ​ത​മാ​നം) നി​ല​മ്പൂ​രി​ലും (61.91) ​ഇ​ത്ത​വ​ണ പോ​ളി​ങ് കു​റ​ഞ്ഞി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ത​വ​ണ ഇ​ത് 73.25ഉം 70.90​ഉം ശ​ത​മാ​നം ആ​യി​രു​ന്നു.

തോ​ൽ​ക്കു​മെ​ന്നു​റ​പ്പു​ള്ള മ​ത്സ​ര​ത്തി​ൽ ത​ങ്ങ​ളു​ടെ വോ​ട്ടു​ക​ളെ​ല്ലാം പെ​ട്ടി​യി​ലാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് എ​ൽ.​ഡി.​എ​ഫ് പ്ര​വ​ർ​ത്തി​ച്ച​ത്. കാ​ടി​ള​ക്കി​യു​ള്ള പ്ര​ചാ​ര​ണം ന​ട​ന്നി​ല്ലെ​ങ്കി​ലും ത​ങ്ങ​ളു​ടെ വോ​ട്ടു​ക​ളെ​ല്ലാം എ​ൽ.​ഡി.​എ​ഫ് ഉ​റ​പ്പി​ച്ചി​രു​ന്നു. എ​ൽ.​ഡി.​എ​ഫി​ന്റെ വോ​ട്ടു​ക​ളാ​ണ് ബൂ​ത്തി​ലെ​ത്താ​ത്ത​തെ​ന്നാ​ണ് യു.​ഡി.​എ​ഫ് പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ രാ​ഹു​ലി​നെ​തി​രെ ആ​നി​രാ​ജ നേ​ടി​യ​ത് 2,83,023 വോ​ട്ടു​ക​ളാ​ണ്. ഇ​ത്ത​വ​ണ​യും സ​ത്യ​ൻ മൊ​കേ​രി വ​ൻ​തോ​തി​ൽ വോ​ട്ടു​ക​ൾ നേ​ടി​യാ​ൽ അ​ത് പ്രി​യ​ങ്ക​യു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വ​ൻ ഇ​ടി​വു​ണ്ടാ​ക്കും. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ടു​ള്ള ജ​ന​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ക്കു​റ​വും പോ​ളി​ങ് ശ​ത​മാ​നം കു​റ​യാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka GandhiCongressWayanad By Election 2024
News Summary - Wayanad By-Election 2024
Next Story