Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്​ തോൽവി:...

വയനാട്​ തോൽവി: സി.പി.ഐയുടെ അമർഷം സി.പി.എമ്മിനോട്

text_fields
bookmark_border
വയനാട്​ തോൽവി: സി.പി.ഐയുടെ അമർഷം സി.പി.എമ്മിനോട്
cancel

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്​ ലോ​ക്സ​ഭ മ​ണ്ഡ​ല രൂ​പ​വ​ത്​​ക​ര​ണ​ശേ​ഷം ഏ​റ്റ​വും കു​റ​ഞ്ഞ വോ​ട്ട്​ ല​ഭ്യ​ത​യോ​ടെ ദ​യ​നീ​യ പ​രാ​ജ​യം നേ​രി​ടേ​ണ്ടി​വ​ന്ന സി.​പി.​ഐ​യു​ടെ​യും സ്ഥാ​നാ​ർ​ഥി സ​ത്യ​ൻ മൊ​കേ​രി​യു​ടെ​യും അ​മ​ർ​ഷം സി.​പി.​എ​മ്മി​നു​നേ​രെ. 2014ൽ 3,56,165 ​വോ​ട്ട്​ നേ​ടി​യ സ​ത്യ​ൻ മൊ​കേ​രി​ക്ക് ഇ​ത്ത​വ​ണ 2.1 ല​ക്ഷം വോ​ട്ടാ​ണ് നേ​ടാ​നാ​യ​ത്. 1.4 ല​ക്ഷ​ത്തോ​ളം വോ​ട്ടി​ന്റെ കു​റ​വ്. ക​ഴി​ഞ്ഞ ത​വ​ണ ആ​നി രാ​ജ മ​ത്സ​രി​ച്ച​പ്പോ​ൾ 283,023 വോ​ട്ടും 2019ൽ ​പി.​പി. സു​നീ​ർ മ​ത്സ​രി​ച്ച​പ്പോ​ൾ 2,74,597 വോ​ട്ടും നേ​ടി​യി​രു​ന്നു. മ​ണ്ഡ​ല ച​രി​ത്ര​ത്തി​ൽ എ​ൽ.​ഡി.​എ​ഫി​നു​വേ​ണ്ടി ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട്​ പി​ടി​ച്ച ആ​ളും ഏ​റ്റ​വും കു​റ​ഞ്ഞ വോ​ട്ട്​ നേ​ടി​യ സ്ഥാ​നാ​ർ​ഥി​യും സ​ത്യ​ൻ മൊ​കേ​രി​യാ​യി. മ​ണ്ഡ​ലം രൂ​പ​വ​ത്​​ക​രി​ച്ച​ശേ​ഷം ഏ​റ്റ​വും കു​റ​ഞ്ഞ പോ​ളി​ങ്​ രേ​ഖ​പ്പെ​ടു​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ്​ കൂ​ടി​യാ​ണി​ത്. മ​ണ്ഡ​ല​ത്തി​ൽ താ​ര​ത​മ്യേ​ന ത​ങ്ങ​ളേ​ക്കാ​ൾ ശ​ക്ത​രാ​യ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ വോ​ട്ട്​ ചെ​യ്യാ​ത്ത​താ​ണ്​ പോ​ളി​ങ്ങും വോ​ട്ട്​ ല​ഭ്യ​ത​യും കു​റ​യാ​നി​ട​യാ​ക്കി​യ​തെ​ന്ന ആ​ക്ഷേ​പ​വും സി.​പി.​ഐ​ക്കു​ണ്ട്.

അ​തേ​സ​മ​യം, ഇ​ക്കാ​ര്യ​ത്തി​ൽ ത​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ വീ​ഴ്ച​യു​ണ്ടാ​യി​ല്ലെ​ന്നാ​ണ്​​ എ​ൽ.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ വി​ശ​ദീ​ക​ര​ണം. മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന സി.​പി.​എം നേ​താ​ക്ക​ൾ മ​ണ്ഡ​ല​ത്തി​ലെ പ്ര​ചാ​ര​ണ​ത്തി​ൽ പ​​​​ങ്കെ​ടു​ത്തെ​ന്ന്​​ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ പ​റ​യു​മ്പോ​ഴും സി.​പി.​ഐ തൃ​പ്ത​ര​ല്ല. സി.​പി.​എ​മ്മി​ന്റെ വോ​ട്ടും പ്ര​വ​ർ​ത്ത​ന​വും കൊ​ണ്ട്​ വ​യ​നാ​ട്ടി​ൽ പി​ടി​ച്ചു​നി​ന്നി​രു​ന്ന സി.​പി.​ഐ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സ​മ​യ​ത്ത് സി.​പി.​എ​മ്മി​ന്റെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ​പോ​ലും വി​ട്ടു​നി​ന്നു. പ്ര​ക​ട​ന​ങ്ങ​ളും പൊ​തു​സ​മ്മേ​ള​ന​ങ്ങ​ളും ന​ട​ക്കു​മ്പോ​ൾ സി.​പി.​എം കൊ​ടി​കാ​ണാ​ൻ പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല.

പ്രി​യ​ങ്ക ഗാ​ന്ധി​ക്കെ​തി​രെ മോ​ശം സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി അ​നാ​യാ​സ​ജ​യം അ​നു​വ​ദി​ക്കേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​നൊ​ടു​വി​ലാ​ണ് പാ​ർ​ട്ടി നി​ർ​ബ​ന്ധ​പ്ര​കാ​രം സ​ത്യ​ൻ മൊ​കേ​രി സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​ത്. ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ൽ സ​മ​യ​ത്ത്​ ഭ​ക്ഷ​ണ​ശാ​ല വി​വാ​ദ​ത്തി​ൽ എ.​ഡി.​ജി.​പി അ​ജി​ത്​​കു​മാ​റി​നെ​തി​രെ പ്ര​തി​ക​രി​ച്ച​തും ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ൽ നി​ന്ന്​ അ​ജി​ത്തി​നെ മാ​റ്റാ​ൻ മു​ന്ന​ണി​യോ​ഗ​ത്തി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യ​തും സി.​പി.​ഐ ജി​ല്ല, സം​സ്ഥാ​ന നേ​തൃ​ത്വ​മാ​യി​രു​ന്നു. ഇ​തും സി.​പി.​ഐ-​സി.​പി.​എം വി​ള്ള​ലി​നി​ട​യാ​ക്കി.

പ​തി​നാ​യി​ര​ത്തി​ൽ താ​ഴെ മാ​ത്രം അം​ഗ​ങ്ങ​ളു​ള്ള സി.​പി.​ഐ​ക്ക്​ വ​യ​നാ​ട്​ മ​ണ്ഡ​ല​ത്തി​ൽ വ​ലി​യ സ്വാ​ധീ​ന​മി​ല്ലെ​ന്ന​കാ​ര്യം വ്യ​​ക്​​ത​മാ​യി​ട്ടും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ൾ​ക്കാ​ണ്​ സി.​പി.​എം മു​ൻ​ഗ​ണ​ന ന​ൽ​കി​യ​തെ​ന്നും​ സി.​പി.​ഐ ആ​രോ​പി​ക്കു​ന്നു. അ​ടി​ത്ത​ട്ടി​ലെ ആ​​ക്ഷേ​പ​ങ്ങ​ൾ ഗൗ​ര​വ​ത്തി​ൽ കാ​ണു​ന്ന​താ​യും ഇ​ക്കാ​ര്യം എ​ൽ.​ഡി.​എ​ഫ്​ മു​ന്ന​ണി യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ച്​ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക്ക്​ വി​ധേ​യ​മാ​ക്കാ​നു​മാ​ണ്​ സി.​പി.​ഐ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpiCPMWayanad By Election 2024
News Summary - Wayanad By Election 2024
Next Story