വയനാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത് ചെന്നൈയില്‍ നിന്നെത്തിയ ട്രക്ക് ഡ്രൈവര്‍ക്ക്
text_fieldsകൽപറ്റ: വയനാട് ജില്ലയിൽ ശനിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചത് ചെന്നൈയില്‍നിന്ന് തിരിച്ചെത്തിയ ട്രക്ക് ഡ്രൈവര്‍ക്ക്. മാനന്തവാടി നഗരസഭയിലെ കുറുക്കന്മൂല പി.എച്ച്.സിയുടെ പരിധിയിലാണ് 52 കാരനായ ഇദ്ദേഹത്തിെൻറ വീട്. ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഗ്രീൻ സോണിലായിരുന്ന വയനാട് ഓറഞ്ച് സോണിലേക്ക് മാറ്റി. ഒരുമാസത്തിലധികമായി വയനാട്ടില്‍ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
ഏപ്രില്‍ 18നാണ് ചെന്നൈക്ക് ചരക്കെടുക്കാന്‍ പോയത്. ഏപ്രില്‍ 26ന് തിരിച്ച് നാട്ടിലെത്തി. ചെന്നൈയില്‍നിന്ന് തിരിച്ചെത്തിയതിനു ശേഷം ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. കോവിഡ്-19 ലക്ഷണങ്ങളില്ലല്ലാത്ത ഇദ്ദേഹത്തിെൻറ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ല കലക്ടർ അദീല അബ്ദുല്ല അറിയിച്ചു.
ഏപ്രിൽ 29നാണ് സാമ്പിള്‍ ശേഖരിച്ചത്. ഇദ്ദേഹത്തിെൻറ ആറ് പ്രൈമറി കോണ്ടാക്ടുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ അഞ്ചുപേര്‍ കുടുംബാംഗങ്ങളും ഒരാള്‍ ട്രക്കിലെ സഹായിയുമാണ്. സഹായിയുടെ പരിശോധനാഫലം നെഗറ്റീവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.