വയനാട് ദുരന്തം: കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കണം-എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: രാഷ്ട്രീയ പകപോക്കല്‍ അവസാനിപ്പിച്ച് വയനാട് ദുരിതബാധിതരുടെ കണ്ണീരൊപ്പാനും പുനരധിവാസം ഉറപ്പാക്കാനും കേന്ദ്രസര്‍ക്കാര്‍ തയാറാവണമെന്ന് എസ്.ഡി.പി.ഐ. കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിനിരയായവര്‍ക്ക് അര്‍ഹമായ നഷ്പരിഹാരം നല്‍കാന്‍ തയ്യാറാവാത്ത കേന്ദ്ര നിലപാട് മനുഷ്യത്വ വിരുദ്ധമാണ്.
ഇതിലും ദുരന്ത വ്യാപ്തിയില്ലാത്ത സംസ്ഥാനങ്ങള്‍ക്ക് പോലും സഹായം നല്‍കാന്‍ തയ്യാറായ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നത്. രാജ്യത്ത് ഇത്തരം ദുരന്തങ്ങളുണ്ടാവുമ്പോള്‍ കൂട്ടായ പരിശ്രമത്തിലൂടെ അതിജീവനം ഉറപ്പാക്കുക എന്ന പ്രാഥമിക ഉത്തരവാദിത്വം പോലും കൈയൊഴിഞ്ഞിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ഇത് ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതാണ്. പ്രകൃതി ദുരന്തങ്ങളില്‍ മരിച്ചു വീഴുന്നവരുടെയും ഉറ്റവരുടെയും രാഷ്ട്രീയം നോക്കി ആശ്വാസം നല്‍കുന്ന ബി.ജെ.പി സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം അപലപനീയമാണ്. ദുരന്തമുണ്ടായിട്ട് മൂന്നു മാസം പിന്നിട്ടിരിക്കുന്നു.
അതിജീവിച്ച പലരുടെയും സ്ഥിതി അതീവ ദയനീയമാണ്. വിഭാഗീയ ചിന്തകള്‍ക്കതീതമായി മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാനും വയനാട് ദുരിതബാധിതര്‍ക്ക് അടിയന്തര നഷ്ടപരിഹാരമുള്‍പ്പെടെ പുനരധിവാസം ഉറപ്പാക്കാനും കേന്ദ്രസര്‍ക്കാര്‍ തയാറാവണമെന്ന് സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.