Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട് അതിതീവ്ര ദുരന്ത...

വയനാട് അതിതീവ്ര ദുരന്ത പ്രഖ്യാപനം; ഉടൻ തീരുമാനിക്കണമെന്ന് ഹൈകോടതി

text_fields
bookmark_border
വയനാട് അതിതീവ്ര ദുരന്ത പ്രഖ്യാപനം; ഉടൻ തീരുമാനിക്കണമെന്ന് ഹൈകോടതി
cancel

കൊ​ച്ചി: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ അ​തി​തീ​വ്ര ദു​ര​ന്ത​മാ​യി (ലെ​വ​ൽ മൂ​ന്ന് കാ​റ്റ​ഗ​റി) പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ഉ​ട​ൻ തീ​രു​മാ​നം വേ​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട് ഹൈ​കോ​ട​തി. ചൂ​ര​ൽ​മ​ല -മു​ണ്ട​ക്കൈ ദു​ര​ന്തം സം​ബ​ന്ധി​ച്ച് ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ പ​ദ്ധ​തി പ്ര​കാ​രം ന​വം​ബ​ർ മാ​സ​ത്തി​ന​കം ത​ന്നെ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ജ​സ്റ്റി​സ് എ.​കെ. ജ​യ​ശ​ങ്ക​ര​ൻ ന​മ്പ്യാ​ർ, ജ​സ്റ്റി​സ് കെ.​വി. ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു. ദു​ര​ന്തം ന​ട​ന്നി​ട്ട് നാ​ലു മാ​സ​മാ​കു​ന്നെ​ന്നും കോ​ട​തി ഓ​ർ​മി​പ്പി​ച്ചു.

ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര​ജി​ക​ളാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.​അ​തി​തീ​വ്ര ദു​ര​ന്ത​മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ ഹൈ ​പ​വ​ർ ക​മ്മി​റ്റി ചേ​രേ​ണ്ട​തു​ണ്ടെ​ന്നും ഇ​തു​വ​രെ കൂ​ടാ​നാ​യി​ട്ടി​ല്ലെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​റി​നു​വേ​ണ്ടി അ​ഡീ. സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ എ.​ആ​ർ.​എ​ൽ സു​ന്ദ​രേ​ശ​ൻ അ​റി​യി​ച്ചു. ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​നാ​വി​ല്ലെ​ന്ന കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി. സ​ഹാ​യം ന​ൽ​കി​ല്ലെ​ന്ന് പ​റ​യു​ന്നി​ല്ല​ല്ലോ​യെ​ന്ന് മ​ന്ത്രി​യു​ടെ ക​ത്ത് പ​രി​ശോ​ധി​ച്ച കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​ന്നാ​ൽ, ഒ​രു ഉ​റ​പ്പും കേ​ന്ദ്രം ന​ൽ​കു​ന്നി​ല്ലെ​ന്ന് എ.​ജി ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ, ഇ​ത് വ്യ​ത്യ​സ്ത കാ​ഴ്ച​പ്പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ പ്ര​തി​ക​ര​ണം. ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്താ​മെ​ന്നും പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നി​ല​വി​ലെ ഫ​ണ്ട് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ ത​ട​സ്സ​മി​ല്ലെ​ന്നും അ​ഡീ. സോ​ളി​സി​റ്റ​ർ ജ​ന​റ​ലും വി​ശ​ദീ​ക​രി​ച്ചു. ദു​ര​ന്ത​ബാ​ധി​ത​രു​ടെ ബാ​ങ്ക് വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളു​ന്ന കാ​ര്യ​ത്തി​ലും തീ​രു​മാ​നം വേ​ണ​മെ​ന്നും കേ​ന്ദ്ര​ത്തോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യ ന​ട​പ​ടി​ക​ളാ​ണ് വേ​ണ്ട​തെ​ന്ന് അ​മി​ക്ക​സ് ക്യൂ​റി​യും പ​റ​ഞ്ഞു.

സം​സ്ഥാ​ന സ​ർ​ക്കാ​റി​നു​ത​ന്നെ പു​ന​രു​ദ്ധാ​ര​ണം സാ​ധ്യ​മ​ല്ലാ​ത്ത ദു​ര​ന്ത​ത്തെ​യാ​ണ് ലെ​വ​ൽ മൂ​ന്ന് കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. ഈ ​വി​ഭാ​ഗ​ത്തി​ൽ വ​യ​നാ​ട്​ ദു​ര​ന്തം ഉ​ൾ​പ്പെ​ടു​ത്തു​ന്ന ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ട​ൻ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​ണ് ഡി​വി​ഷ​ൻ ബെ​ഞ്ച് കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട് നി​ർ​ദേ​ശി​ച്ച​ത്. ലെ​വ​ൽ മൂ​ന്ന്​ കാ​റ്റ​ഗ​റി​യി​ൽ​പെ​ട്ട ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ചാ​ൽ ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മം അ​നു​സ​രി​ച്ചു​ള്ള സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​നു​ള്ള ത​ട​സ്സ​ങ്ങ​ൾ ഒ​ഴി​വാ​കും. വി​ഷ​യം ന​വം​ബ​ർ 22ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ൻ ഡി​വി​ഷ​ൻ ബെ​ഞ്ച്​ മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Landslide
News Summary - Wayanad Extreme Disaster Declaration; The High Court should decide soon
Next Story