വയനാട് ഭൂമി തട്ടിപ്പ് വിജിലന്‍സ് അന്വേഷിക്കും- മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വയനാട്ടിൽ സര്‍ക്കാര്‍ മിച്ചഭൂമി സി.പി.ഐയുടെ ജില്ല നേതാക്കളും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് തരംമാറ്റി സ്വകാര്യവ്യക്തിക്ക് കൈമാറാൻ ശ്രമിച്ച സംഭവത്തിൽ വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചു. റവന്യൂ കമീഷണർ നടത്തുന്ന അന്വേഷണത്തിന് പുറമേയാണ് ഇൗ അന്വേഷണം. സംഭവത്തിൽ സമഗ്ര ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ശൂന്യവേളയിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി പ്ര തിഷേധിച്ചു. ആവശ്യത്തെ കെ.എം. മാണിയും പിന്തുണച്ചു.
ബഹളം തുടരുേമ്പാഴും സ്പീക്കര്‍ മറ്റു നടപടികളുമായി മുന്നോട്ടുപോയി. ഇതോടെ യു.ഡി.എഫ് ഇറങ്ങിപ്പോയി. ഒ. രാജഗോപാലും ഇറങ്ങിപ്പോക്കിൽ പെങ്കടുത്തു. സർക്കാർ ഭൂമി സംരക്ഷിക്കുകെയന്ന ഉത്തരവാദിത്തം പാലിക്കുമെന്നും സ്വകാര്യ വ്യക്തിക്ക് പതിച്ചുനൽകില്ലെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. വി.ഡി. സതീശെൻറ അടിയന്തരപ്രമേയ നോട്ടീസിന് വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം.
സർക്കാറിനെയും റവന്യൂ വകുപ്പിനെയും സി.പി.െഎയെയും കരിവാരിേതക്കാനുള്ള ശ്രമം ആണ് വയനാട്ടിലെ ഭൂമി തട്ടിപ്പ് സംബന്ധിച്ച വാർത്തക്കു പിന്നിലെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് . സര്‍ക്കാറിനെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ വന്നാല്‍ സന്തോഷിക്കുന്ന രണ്ടുകൂട്ടരാണുള്ളത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇതെങ്ങനെ ഉപയോഗിക്കാമെന്നാണ് അവര്‍ ആലോചിക്കുന്നത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഏതെങ്കിലും വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പാര്‍ട്ടിതലത്തിൽ നടപടി സ്വീകരിക്കും. കാശുവാങ്ങുന്നവർക്ക് ഒരു സംഘടനയുമില്ല. നടപടിക്ക് വിധേയനായ ഡെപ്യൂട്ടി കലക്ടര്‍ കോണ്‍ഗ്രസ് അനുകൂല സംഘടനക്കാരനാണെന്നും മന്ത്രി ആരോപിച്ചു.
ഭൂമി കൈമാറ്റ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ അന്വേഷണത്തിന് ഉത്തരവ് നല്കി. കൈക്കൂലി വാങ്ങിയ ഡെപ്യൂട്ടി കലക്ടറെ സസ്പെന്‍ഡ് ചെയ്തു. വിശദമായ അന്വേഷണത്തിന് ലാന്‍ഡ് റവന്യൂ കമീഷണെറ ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.