Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇനിയവർ ചിരിക്കട്ടെ,...

ഇനിയവർ ചിരിക്കട്ടെ, കളിക്കട്ടെ

text_fields
bookmark_border
Birthday Celebration
cancel
camera_alt

മേ​പ്പാ​ടി സെ​ന്റ് ജോ​സ​ഫ്സ് യു.​പി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ന​ട​ന്ന ശ​ബ​രീ​ഥ​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷം

മേ​പ്പാ​ടി (വ​യ​നാ​ട്): ആ​രോ വ​ന്നു പ​റ​ഞ്ഞാ​ണ് ഹി​ബ സു​ൽ​ത്താ​ന എ​ന്ന വ​ള​ന്റി​യ​ർ ശ​ബ​രീ​ഥ​യു​ടെ ജ​ന്മ​ദി​നം ഞാ​യ​റാ​ഴ്ച​യാ​ണെ​ന്ന് അ​റി​യു​ന്ന​ത്. പി​ന്നെ മ​റ്റൊ​ന്നും ആ​ലോ​ചി​ച്ചി​ല്ല, ക്യാ​മ്പ് ടീ​മി​നോ​ട് വി​വ​രം പ​റ​ഞ്ഞ് നേ​രെ ക​ട​യി​ൽ പോ​യി ഒ​രു വ​ലി​യ കേ​ക്കും വാ​ങ്ങി​ച്ചു വ​രു​മ്പോ​ഴാ​ണ് കൂ​ടെ ക്യാ​മ്പി​ൽ കി​ട​ന്നു​റ​ങ്ങി​യ​വ​ർ​പോ​ലും വി​വ​രം അ​റി​യു​ന്ന​ത്. മു​ണ്ട​ക്കൈ ഉ​രു​ൾ പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് വീ​ട് വി​ട്ടോ​ടേ​ണ്ടി​വ​ന്ന ചൂ​ര​ൽ​മ​ല​യി​ലെ അ​ഭി​ഷേ​ക് നി​വാ​സ് ശ​ബ​രീ​ഥ​യു​ടെ ഇ​രു​പ​താം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച​ത് ദു​രി​താ​ശ്വാ​സ ക്യാ​മ്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന മേ​പ്പാ​ടി സെ​ന്റ് ജോ​സ​ഫ്സ് യു.​പി സ്കൂ​ളി​ലാ​യി​രു​ന്നു. ഇ​വി​ടെ ക്യാ​മ്പി​ൽ സ​ജീ​വ​മാ​യ ഡോ​ക്ട​ർ മൂ​പ്പ​ൻ​സ് ഫാ​മ​ർ​സി കോ​ള​ജ് ടീ​മാ​ണ് ശ​ബ​രീ​ഥ​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ലാ​ബ് ടെ​ക്നീ​ഷ്യ​ൻ കോ​ഴ്സ് ക​ഴി​ഞ്ഞ ശ​ബ​രീ​ഥ​യു​ടെ അ​ച്ഛ​നും അ​മ്മ​യും കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ട്ട് ഇ​തേ ക്യാ​മ്പി​ൽ ത​ന്നെ​യു​ണ്ട്. അ​നു​ജ​ത്തി ത​മി​ഴ്നാ​ട്ടി​ൽ ഡി​ഗ്രി​ക്ക് പ​ഠി​ക്കു​ന്നു. ഉ​രു​ൾ പൊ​ട്ട​ലു​ണ്ടാ​കു​ന്ന​തി​ന്റെ ത​ലേ ദി​വ​സം ചൂ​ര​ൽ​മ​ല​യി​ലെ വീ​ടി​ന് മു​ൻ​വ​ശം ഇ​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് മു​ണ്ട​ക്കൈ​യി​ലെ പാ​ടി​യി​ലേ​ക്ക് ഇ​വ​രെ മാ​റ്റി​യ​ത്. ഉ​രു​ൾ ദു​ര​ന്ത​ത്തി​ൽ ഇ​വ​ർ താ​മ​സി​ക്കു​ന്ന പാ​ടി​യ​ട​ക്കം ത​ക​ർ​ന്ന​തോ​ടെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലെ​ത്തു​ക​യാ​യി​രു​ന്നു. ദൈ​ന്യ​ത നി​റ​ഞ്ഞ ക്യാ​മ്പി​ന്റെ മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ​നി​ന്ന് കു​ട്ടി​ക​ളെ ചി​രി​യു​ടെ​യും സ​ന്തോ​ഷ​ത്തി​ന്റെ​യും നാ​ളു​ക​ളി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ലോ​കം. അ​വ​രു​ടെ വ​ലി​യ സ​ങ്ക​ട​ങ്ങ​ളെ ചെ​റി​യ ചെ​റി​യ സ​ന്തോ​ഷ​ങ്ങ​ൾ കൊ​ണ്ടു മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണെ​ങ്ങും. ദു​രി​താ​ശ്വാ​സ ക്യാ​മ്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന മേ​പ്പാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും ഞാ​യ​റാ​ഴ്ച കു​ട്ടി​ക​ളു​ടെ ആ​ഘോ​ഷ​മാ​യി​രു​ന്നു. വീ​ടും ബ​ന്ധു​ക്ക​ളു​മെ​ല്ലാം ന​ഷ്ട​പ്പെ​ട്ട 30ഓ​ളം കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ ക്യാ​മ്പി​ലു​ള്ള​ത്. മ​ല​പ്പു​റ​ത്തു നി​ന്നു​ള്ള 12 പേ​ര​ട​ങ്ങു​ന്ന സൈ​ക്കോ സോ​ഷ്യ​ൽ കൗ​ൺ​സ​ലേ​ഴ്സ് ടീം ​വ​നി​താ ശി​ശു​ക്ഷേ​മ സ​മി​തി​യു​മാ​യി ചേ​ർ​ന്ന് പാ​ട്ടും നൃ​ത്ത​വു​മൊ​ക്കെ​യാ​യി സം​ഘ​ടി​പ്പി​ച്ച ഐ​സ് ബ്രേ​ക്കി​ങ് ഭീ​തി​യു​ടെ മു​ഖ​ങ്ങ​ളി​ൽ പു​ഞ്ചി​രി നി​റ​ച്ചു. ഭീ​തി​വി​ട്ടു​മാ​റാ​ത്ത, ഓ​ർ​മ​ക​ളി​ൽ ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ൾ ദി​വ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക്കു​ശേ​ഷം പ​തു​ക്കെ​യാ​ണെ​ങ്കി​ലും അ​വ​രു​ടെ ക​ളി​യു​ടെ​യും ചി​രി​യു​ടെ​യും ലോ​ക​ത്തേ​ക്ക് മ​ട​ങ്ങി​ത്തു​ട​ങ്ങി​യി​രി​ക്കു​ന്നു. പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ലെ അ​തി​ജീ​വി​ത​രാ​യ കു​ട്ടി​ക​ളു​ടെ മാ​ന​സി​ക സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​നും ക്രി​യാ​ത്മ​ക​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ്യാ​പൃ​ത​രാ​ക്കു​ന്ന​തി​നു​മാ​യി ശി​ശു സം​ര​ക്ഷ​ണ യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ‘കു​ട്ടി​യി​ട’​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പേ​ടി​പ്പെ​ടു​ത്തു​ന്ന രാ​ത്രി​യു​ടെ ഓ​ർ​മ​ക​ളി​ൽ നി​ന്നും ജ​ന​ത്തി​ര​ക്കി​ൽ നി​ന്നും മാ​റി കു​ട്ടി​ക​ൾ​ക്ക് വി​വി​ധ ക​ളി​ക​ൾ, ചി​ത്ര​ര​ച​ന, ക​ള​റി​ങ് തു​ട​ങ്ങി​യ വി​നോ​ദ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ക​യാ​ണ് ‘കു​ട്ടി​യി​ടം’. നി​ല​വി​ൽ 12 ക്യാ​മ്പു​ക​ളി​ലും ‘കു​ട്ടി​യി​ടം’ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Relief CampWayanad Landslide
News Summary - Wayanad Landslide
Next Story