ആശംസ കാർഡുകളും കുഞ്ഞുടുപ്പുകളും
text_fieldsപോത്തുകല്ല്: ചാലിയാറിന് ഇരുഭാഗത്തും തിരച്ചിൽ നടത്തിയവർക്ക് കാണാനായത് ഹൃദയം നുറുങ്ങുന്ന കാഴ്ചകൾ. ‘ഹാപ്പി ബർത്ത് ഡേ’ എന്നെഴുതിയ ആശംസ കാർഡ്, ജസ്റ്റ് എൻഗേജ് എന്ന് രേഖപ്പെടുത്തിയ ഗിഫ്റ്റ് റാപ്പർ, കുഞ്ഞുങ്ങളെ പൊതിയുന്ന ടർക്കികൾ, നിറം മങ്ങാത്ത വസ്ത്രങ്ങൾ, കുഞ്ഞുചെരിപ്പുകളും ഷൂവുകളും, പക്ഷിക്കൂടുകൾ, ഗ്യാസ് സിലിണ്ടറുകൾ, കുടുംബ ഫോട്ടോ... എല്ലാം ചാലിയാറിന് ഇരുകരകളിലും ചിന്നിച്ചിതറി കിടക്കുകയാണ്. ജൂൺ 29ന് രാത്രി വരെ അതത് വീടുകളിൽ ഭദ്രമായിരുന്ന ഇവയെല്ലാം നേരം വെളുത്തപ്പോഴേക്കും കിലോമീറ്റർ ഓളം ഒഴുകിപ്പരന്ന് ചാലിയാറിന്റെ തീരത്തടിഞ്ഞു. ഈ കാഴ്ചകൾ രക്ഷാപ്രവർത്തകരുടെ കണ്ണുകളെ ഈറനണിയിച്ചു. കിഴക്കൻ ചക്രവാളത്തിൽ നീലഗിരി കുന്നുകൾക്ക് മുകളിൽ സൂര്യൻ ഉണർന്നപ്പോഴേക്കുമെത്തിയ നൂറുകണക്കിന് രക്ഷാപ്രവർത്തകർക്ക് മറക്കാനാവാത്ത കാഴ്ചകൾ കൂടിയായി ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.