Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുരന്തഭൂമിയിൽനിന്ന്​...

ദുരന്തഭൂമിയിൽനിന്ന്​ അവരെത്തി; ഓണമുണ്ണാൻ

text_fields
bookmark_border
Onam Celebration
cancel
camera_alt

വ​യ​നാ​ട് ഉ​രു​ള്‍പൊ​ട്ട​ല്‍ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ത്തെ കു​ട്ടി​ക​ള്‍ക്കാ​യി എം.​ഇ.​എ​സ് യൂ​ത്ത് വി​ങ്​ സം​സ്ഥാ​ന ക​മ്മി​റ്റി, ഫ്യൂ​ച്ച​റേ​സ് ഹോ​സ്പി​റ്റ​ല്‍, പി.​ആ​ര്‍.​സി.​ഐ കൊ​ച്ചി ചാ​പ്റ്റ​ര്‍ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച്​ കൊ​ച്ചി ഐ.​എം.​എ ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ചീ​ഫ് ഓ​പ​റേ​റ്റി​ങ്​ ഓ​ഫി​സ​ര്‍ സു​ഷേ​ന്‍ വ​സി​ഷ്ഠ് കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കു​ന്നു

കൊ​ച്ചി: ആ​ട്ട​വും പാ​ട്ടും ഓ​ണ​സ​ദ്യ​യും ഐ.​എ​സ്.​എ​ല്‍ ഫു​ട്‌​ബാ​ള്‍ മ​ത്സ​ര​വും ആ​സ്വ​ദി​ച്ച് ഉ​രു​ള്‍പൊ​ട്ട​ല്‍ ദു​ര​ന്ത​ബാ​ധി​ത​രാ​യ വ​യ​നാ​ട്​ മു​ണ്ട​ക്കൈ, ചൂ​ര​ല്‍മ​ല പ്ര​ദേ​ശ​ത്തെ വി​ദ്യാ​ര്‍ഥി​ക​ള്‍. കേ​ര​ള​ത്തെ ക​ണ്ണീ​ര്‍ക്ക​യ​ത്തി​ലാ​ക്കി​യ ഉ​രു​ള്‍പൊ​ട്ട​ലി​ല്‍ സ​ര്‍വ​തും ന​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ള്‍ക്കും കു​ടും​ബ​ങ്ങ​ള്‍ക്കു​മാ​യി ‘ഒ​രു​മി​ച്ചോ​ണം; കൂ​ടെ​യു​ണ്ട് എം.​ഇ.​എ​സ്’ എ​ന്ന​പേ​രി​ല്‍ മു​സ്‌​ലിം എ​ജു​ക്കേ​ഷ​ന്‍ സൊ​സൈ​റ്റി (എം.​ഇ.​എ​സ്) നേ​തൃ​ത്വ​ത്തി​ലാ​ണ്​ എ​റ​ണാ​കു​ള​ത്ത് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. ഉ​ത്രാ​ട ദി​ന​ത്തി​ല്‍ പു​ല​ര്‍ച്ച 5.30ഓ​ടെ​യാ​ണ്​ 33 കു​ട്ടി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും വ​യ​നാ​ട്ടി​ല്‍നി​ന്ന്​ യാ​ത്ര തി​രി​ച്ച​ത്.

കോ​ഴി​ക്കോ​ട്ടെ​ത്തി​യ കു​ട്ടി​ക​ള്‍ക്ക് എം.​ഇ.​എ​സ് ആ​സ്ഥാ​ന​ത്ത് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഡോ. ​ഫ​സ​ൽ ഗ​ഫൂ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണ​ക്കോ​ടി​യും കൈ​നീ​ട്ട​വും ന​ല്‍കി. തു​ട​ര്‍ന്ന് എം.​ഇ.​എ​സ് യൂ​ത്ത് വി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ട്ടി​ക​ളു​മാ​യി മി​ഠാ​യി​ത്തെ​രു​വും സ​ന്ദ​ര്‍ശി​ച്ച ശേ​ഷ​മാ​ണ് കൊ​ച്ചി​യി​ലേ​ക്ക് തി​രി​ച്ച​ത്. ആ​ലു​വ മെ​ട്രോ സ്റ്റേ​ഷ​നി​ലെ​ത്തി​യ കു​ട്ടി​ക​ളെ സ്വീ​ക​രി​ച്ച് ക​ലൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ എ​ത്തി​ച്ചു. ഇ​വി​ടെ വൈ​കു​ന്നേ​ര​ത്തെ മ​ത്സ​ര​ത്തി​നാ​യി താ​ര​ങ്ങ​ളെ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ച് ആ​ന​യി​ക്കു​ന്ന​തി​ന്റെ ആ​ദ്യ​ഘ​ട്ട റി​ഹേ​ഴ്‌​സ​ല്‍ ന​ട​ത്തി. തു​ട​ര്‍ന്ന് കു​ട്ടി​ക​ളെ ഐ.​എം.​എ ഹൗ​സി​ല്‍ എ​ത്തി​ച്ചു. കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ടീം ​ഓ​ഫീ​ഷ്യ​ല്‍സ് ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​രു​മൊ​ത്ത്​​ ഇ​വി​ടെ​യാ​യി​രു​ന്നു ഇ​വ​ര്‍ക്കാ​യി ഓ​ണാ​ഘോ​ഷ​വും ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യു​മെ​ല്ലാം ഒ​രു​ക്കി​യി​രു​ന്ന​ത്. എം.​ഇ.​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​കെ. കു​ഞ്ഞു​മൊ​യ്തീ​ന്‍ ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം​ചെ​യ്തു.

യൂ​ത്ത് വി​ങ്​ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ആ​ര്‍.​കെ. ഷാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ടി.​എം. സ​ക്കീ​ര്‍ ഹു​സൈ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ചീ​ഫ് ഓ​പ​​റേ​റ്റി​ങ്​ ഓ​ഫി​സ​ര്‍ സു​ഷേ​ന്‍ വ​സി​ഷ്ഠ്, കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ചീ​ഫ് റ​വ​ന്യൂ ഓ​ഫി​സ​റും പി​ച്ച് മാ​നേ​ജ​റു​മാ​യ ജോ​ബി ജോ​സ​ഫ്, ചീ​ഫ് മാ​ര്‍ക്ക​റ്റി​ങ്​ ഓ​ഫി​സ​ര്‍ ആ​ന്റ​ണി മ​നു എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ശ്രീ​കാ​ന്ത് മു​ര​ളി, പി​ന്ന​ണി​ഗാ​യി​ക സം​ഗീ​ത ശ്രീ​കാ​ന്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​ട്ടി​ക​ള്‍ക്കാ​യി ക​ലാ​പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി. എം.​ഇ.​എ​സ് നേ​താ​ക്ക​ളാ​യ എം.​എം. അ​ഷ്‌​റ​ഫ്, ലി​യാ​ഖ​ത്ത് അ​ലി​ഖാ​ന്‍, ഇ.​എം. നി​സാ​ര്‍, എ​ച്ച്.​എ​സ്. അ​ബ്ദു​ൽ​ഷെ​രീ​ഫ്, എം.​ഐ. അ​ബ്ദു​ൽ​ഷെ​രീ​ഫ്, ഷി​ബു അ​ലി​യാ​ര്‍, എം. ​അ​ഫ്‌​സ​ല്‍, ഡോ. ​മു​ഹ​മ്മ​ദ് റി​യാ​സ്, ടി.​പി. അ​മീ​ര്‍, അ​ഡ്വ. മു​ഹ​മ്മ​ദ് ഷ​ഫീ​ക്, ഷാ​ഫി പു​ല്‍പ്പാ​റ, ഡോ. ​അ​ന്‍വ​ര്‍ ഹ​സൈ​ന്‍, അ​മീ​ര്‍ അ​ലി, സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ ശ​ഹീം ശാ​ഹു​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. എം.​ഇ.​എ​സ് യൂ​ത്ത് വി​ങ്​ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി.​എ​ച്ച്. മു​ഹ​മ്മ​ദ് നി​സാ​ര്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. ഫ്യൂ​ച്ച​റേ​സ് ഹോ​സ്പി​റ്റ​ല്‍, പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് കൗ​ണ്‍സി​ല്‍ ഓ​ഫ് ഇ​ന്ത്യ (പി.​ആ​ര്‍.​സി.​ഐ) കൊ​ച്ചി​ന്‍ ചാ​പ്റ്റ​ര്‍, കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ്, ലു​ലു എ​ന്നി​വ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ്​ അ​തി​ജീ​വ​ന​ത്തി​ന്റെ​യും ക​രു​ത​ലി​ന്റെ​യും പു​തി​യ പാ​ഠം പ​ക​ര്‍ന്നു​ന​ല്‍കി പ​രി​പാ​ടി ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslideOnam 2024
News Summary - Wayanad Landslide
Next Story