Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉരുൾമേഖല...

ഉരുൾമേഖല സുരക്ഷിതമെന്ന് വിദഗ്ധസമിതി

text_fields
bookmark_border
ഉരുൾമേഖല സുരക്ഷിതമെന്ന് വിദഗ്ധസമിതി
cancel

ക​ൽ​പ​റ്റ: മു​ണ്ട​​ക്കൈ ഉ​രു​ൾ ​ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല വാ​സ​യോ​ഗ്യ​മാ​ണെ​ന്ന പ്ര​ഫ. ജോ​ൺ മ​ത്താ​യി വി​ദ​ഗ്ധ​സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ ജ​ന​ങ്ങ​ൾ​ക്ക് പ​ര​ക്കെ ആ​ശ​ങ്ക. ഈ ​റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ദു​ര​ന്ത​സ്ഥ​ല​ത്ത് അ​തി​ർ​ത്തി നി​ർ​ണ​യം ന​ട​ത്തി പു​ന​ര​ധി​വ​സി​പ്പി​ക്കേ​ണ്ട കു​ടും​ബ​ങ്ങ​ളു​​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

പു​ന്ന​പ്പു​ഴ​ക്ക് ഇ​രു​ക​ര​യി​ലും പു​ഞ്ചി​രി​മ​ട്ട​ത്തി​ന് മു​ക​ളി​ലേ​ക്ക് 50 മീ​റ്റ​ര്‍ അ​പ്പു​റ​വും പു​ഞ്ചി​രി​മ​ട്ട​ത്തി​ന് താ​ഴെ ഭാ​ഗ​ത്ത് 30 മീ​റ്റ​റി​ന് അ​പ്പു​റ​വും വാ​സ​യോ​ഗ്യ​മാ​ണെ​ന്നാ​ണ് വി​ദ​ഗ്ധ​സ​മി​തി സ​ർ​ക്കാ​റി​ന് ന​ൽ​കി​യ പു​തി​യ ക്രോ​ഡീ​ക​രി​ച്ച റി​പ്പോ​ര്‍ട്ടി​ലു​ള്ള​ത്. തി​ങ്ക​ളാ​ഴ്ച​മു​ത​ൽ പ്ര​ത്യേ​ക ഉ​ദ്യോ​ഗ​സ്ഥ​സം​ഘം സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് തി​ങ്ക​ളാ​ഴ്ച ‘മാ​ധ്യ​മം’ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. അ​ർ​ഹ​രാ​യ പ​ല​ർ​ക്കും സ​ർ​ക്കാ​ർ ആ​നു​കൂ​ല്യം നി​ഷേ​ധി​ക്ക​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യും വ്യാ​പ​ക​മാ​യി.

സ്ഥ​ലം അ​തി​ർ​ത്തി തി​രി​ക്ക​ല​ട​ക്ക​മു​ള്ള​വ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​നെ​യ​ട​ക്കം മു​ൻ​കൂ​ട്ടി അ​റി​യി​ച്ച​തി​നു​ശേ​ഷം മാ​ത്ര​മേ ന​ട​ത്താ​ൻ പാ​ടു​ള്ളൂ​വെ​ന്നാ​ണ് ക​ല​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ​യു​ടെ ഉ​ത്ത​ര​വി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത് പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. ഇ​തോ​ടെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 ഓ​ടെ അ​തി​ജീ​വി​ത​ർ സ്ഥ​ല​പ​രി​ശോ​ധ​ന​യ​ട​ക്കം ത​ട​ഞ്ഞു. തു​ട​ർ​ന്ന് ജ​ന​ങ്ങ​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം ക​ല​ക്ട​ർ വി​ളി​ച്ചു​ചേ​ർ​ത്തു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സം​ഷാ​ദ് മ​ര​ക്കാ​ർ, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബാ​ബു, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

ജോ​ൺ മ​ത്താ​യി ക​മ്മി​റ്റി ജ​ന​ങ്ങ​ളെ കേ​ൾ​ക്കാ​തെ അ​ശാ​സ്ത്രീ​യ​മാ​യി ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് ത​ള്ള​ണ​മെ​ന്നും പു​തി​യ സ​മി​തി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നു​മാ​ണ് ജ​ന​ങ്ങ​ളു​​ടെ ആ​വ​ശ്യം. ദു​ര​ന്തം നേ​രി​ട്ട് ബാ​ധി​ച്ച മു​ണ്ട​ക്കെ, ചൂ​ര​ൽ​മ​ല, അ​ട്ട​മ​ല വാ​ർ​ഡു​ക​ളി​ലെ ജ​ന​ങ്ങ​ളെ കേ​ട്ട​തി​നു​ശേ​ഷം മാ​ത്ര​മേ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ പാ​ടു​ള്ളൂ​വെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ഇ​തോ​ടെ അ​തി​ജീ​വി​ത​രു​ടെ ആ​ശ​ങ്ക​ക​ൾ സ​ർ​ക്കാ​റി​ന് കൈ​മാ​റു​മെ​ന്നും റി​​പ്പോ​ർ​ട്ട് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള അ​തി​ർ​ത്തി നി​ർ​ണ​യ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​​ച്ചെ​ന്നും ജി​ല്ല ക​ല​ക്ട​ർ അ​റി​യി​ച്ചു.

ദു​ര​ന്ത​മേ​ഖ​ല​യി​ല്‍ 107.5 ഹെ​ക്ട​ര്‍ സ്ഥ​ലം സു​ര​ക്ഷി​ത​മ​ല്ല, ഇ​വി​ടെ ആ​ളു​ക​ളെ താ​മ​സി​പ്പി​ക്ക​രു​ത്, പു​ന്ന​പ്പു​ഴ​യു​ടെ പ​ഴ​യ കൈ​വ​ഴി​യാ​യ ചൂ​ര​ല്‍മ​ല അ​ങ്ങാ​ടി​യും സ്കൂ​ള്‍ റോ​ഡും സു​ര​ക്ഷി​ത​മ​ല്ല, ഇ​വി​ടെ വെ​റു​തേ​യി​ട​ണം എ​ന്നി​ങ്ങ​നെ​യു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ജോ​ൺ മ​ത്താ​യി സ​മി​തി മു​മ്പ് സ​ർ​ക്കാ​റി​ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ന് വി​പ​രീ​ത​മാ​യി ദു​ര​ന്തം ഒ​ഴു​കി​വ​ന്ന സ്ഥ​ല​ത്തി​ന്റെ 50 മീ​റ്റ​റും 30 മീ​റ്റ​റും അ​പ്പു​റം സു​ര​ക്ഷി​ത​മാ​ണെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

വിലങ്ങാട് ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ ചീഫ് സെക്രട്ടറി സന്ദർശിച്ചു

കോ​ഴി​ക്കോ​ട്: വി​ല​ങ്ങാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഭൂ​മി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​ൻ ത​ഹ​സി​ൽ​ദാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഉ​രു​ൾ​പൊ​ട്ടി​യ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ന​ട​ത്തി​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 ഓ​ടെ വി​ല​ങ്ങാ​ടെ​ത്തി​യ ചീ​ഫ് സെ​ക്ര​ട്ട​റി ഉ​രു​ൾ​പൊ​ട്ട​ലി​ൽ വീ​ടു​ക​ളും റോ​ഡു​ക​ളും ക​ട​ക​ളും ഉ​ൾ​പ്പെ​ടെ ഒ​ലി​ച്ചു​പോ​യ മ​ഞ്ഞ​ച്ചീ​ളി​യി​ലെ​ത്തി​യാ​ണ് ദു​ര​ന്ത​ത്തി​ന്റെ നേ​ർ​ചി​ത്രം മ​ന​സ്സി​ലാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslideKerala State Disaster Management Authority
News Summary - Wayanad Landslide
Next Story