ചൂരൽമലയിൽ കുടിൽകെട്ടി സമരത്തിന് ദുരന്തബാധിതർ; പ്രതിഷേധം തടഞ്ഞ് പൊലീസ്
text_fieldsകൽപറ്റ: വയനാട് മുണ്ടക്കൈയിൽ പുനരധിവാസത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി കുടിൽകെട്ടി സമരത്തിന് ദുരന്തബാധിതർ. ചൂരൽമലയിലെ ദുരന്തഭൂമിയിൽ കുടിൽകെട്ടി സമരം നടത്താനുള്ള നീക്കം പൊലീസ് തടഞ്ഞു. തുടർന്ന് ചൂരൽമല ടൗണിനോട് ചേർന്ന് ദുരന്തബാധിതർ പ്രതിഷേധം തുടരുകയാണ്. ജനശബ്ദം ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് സമരം.
ബെയ്‍ലി പാലം കടന്ന് അപ്പുറത്തേക്ക് പോകാൻ സമരക്കാരെ പൊലീസ് അനുവദിച്ചില്ല. സമരം നടത്താനുള്ള നീക്കം പൊലീസ് തടഞ്ഞതോടെ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.
പുനരധിവാസം എല്ലാ ദുരിതബാധിതരെയും ഉൾപ്പെടുത്തി എത്രയും വേഗം പൂർത്തിയാക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. രണ്ടാം ഘട്ട ലിസ്റ്റിലും പല ദുരിതബാധിതരുടെയും പേര് ഇല്ലാത്തത് ഇവർ ചൂണ്ടിക്കാട്ടി. ജില്ല കലക്ടർ എത്തണമെന്നും തങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണണമെന്നും പ്രതിഷേധക്കാർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.