ചൂരൽമല ഉരുൾപൊട്ടൽ: പരപ്പൻപാറ ഭാഗത്തുനിന്ന് ശരീരഭാഗം കണ്ടെത്തി; മരത്തിൽ കുടുങ്ങിയ നിലയിൽ
text_fieldsകൽപറ്റ: ചൂരൽമല ഉരുൾപൊട്ടലിൽ ഉൾപ്പെട്ടതാണെന്ന് കരുതുന്നവരുടെ ശരീര ഭാഗം കണ്ടെത്തി. പരപ്പൻപാറ ഭാഗത്തുനിന്ന് മരത്തിൽ കുടുങ്ങിയ നിലയിൽ അഗ്നി ശമന സേനയാണ് ശരീരഭാഗം കണ്ടെത്തിയത്. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിൽ ആണ്ടുപോയ 47 പേരെ മൂന്നുമാസം കഴിഞ്ഞിട്ടും കണ്ടെത്തിയിട്ടില്ല.
ഔദ്യോഗിക കണക്കു പ്രകാരം 231 മൃതദേഹങ്ങളും 222 ശരീരഭാഗങ്ങളുമാണ് ദുരന്തമേഖലയില്‍നിന്നും മലപ്പുറം ചാലിയാര്‍ പുഴയില്‍നിന്നുമായി കണ്ടെത്തിയത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ 431 ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചതിൽ 208 എണ്ണത്തിന്റെ പരിശോധനഫലം പോലും ഇനിയും ലഭിച്ചിട്ടില്ല. മൂന്നുമാസം പിന്നിടുമ്പോഴും ദുരന്തത്തിൽ ബാക്കിയായവരെ ചേർത്തുനിർത്തുന്ന കാര്യത്തിൽ സർക്കാർ നിസ്സംഗതയിലാണെന്ന പരാതിയും വ്യാപകമാണ്. അടിയന്തര സഹായം ഇപ്പോഴും കിട്ടാത്തവർ നൂറിലധികം.
പുനരധിവസിപ്പിക്കേണ്ടവരുടെ പട്ടികപോലും പ്രസിദ്ധീകരിക്കാൻ ഭരണകൂടത്തിനായിട്ടില്ല. പുനരധിവാസത്തിനുള്ള ടൗൺഷിപ്പിന് വേണ്ട സ്ഥലമെടുപ്പും നിയമക്കുരുക്കിൽ അനിശ്ചിതത്വത്തിലായി. കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിക്കാനോ കാണാതായവരെ മരണപ്പെട്ടവരുടെ ഗണത്തിൽപെടുത്തി സഹായം ലഭ്യമാക്കാനോ അധികൃതർ തയാറായിട്ടില്ല. ഉറ്റവരും ജോലിയും വീടുമെല്ലാം നഷ്ടപ്പെട്ടവരുടെ വായ്പകൾ എഴുതിത്തള്ളാനോ സർക്കാർ ഏറ്റെടുക്കാനോ ഇപ്പോഴും വിമുഖത.
പ്രധാനമന്ത്രി ലക്ഷങ്ങൾ മുടക്കി ദുരന്തപ്രദേശങ്ങളും ഇരകളെയും സന്ദർശിച്ചതല്ലാതെ കേന്ദ്ര സഹായവും ലഭ്യമായിട്ടില്ല. പുതിയ റിപ്പോർട്ട് അനുസരിച്ച് നൂറുകണക്കിന് കുടുംബങ്ങൾ പുനരധിവാസ പദ്ധതിയിൽനിന്ന് പുറത്താവാനുള്ള സാധ്യത ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.