വയനാടിന് കരുതലായി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയറും സി.പി. ട്രസ്റ്റും
text_fieldsകൽപറ്റ: പ്രകൃതിക്ഷോഭത്തിന്റെ ഫലമായി നടന്ന ഉരുൾപൊട്ടലിൽ വയനാടിന് കൈത്താങ്ങായി നടൻ മമ്മൂട്ടി. മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനും പ്രമുഖ വ്യവസായിയായ സി.പി. സാലിയുടെ സി.പി ട്രസ്റ്റും സംയുക്തമായാണ് ദുരന്തനിവാരണത്തിനായ് വയനാട്ടിലേക്ക് പുറപ്പെടുന്നത്.
കഴിഞ്ഞദിവസം നടന്ന ഉരുൾപൊട്ടലിൽ നിരവധി നാശ നഷ്ടങ്ങളാണ് വയനാട് ജില്ലയിൽ സംഭവിച്ചത്. ദുരന്തത്തിൽ പെട്ടവർക്ക് ആശ്വാസമാകാൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ സി.പി ട്രസ്റ്റിന്റെ സഹായത്തോടെയാണ് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നത്. ആംബുലൻസ് സർവീസ്, പ്രഥമ ശുശ്രൂഷ മരുന്നുകൾ, ഭക്ഷണപദാർഥങ്ങൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ, കുപ്പിവെള്ളം, കുടിവെള്ള ടാങ്കർ മുതലായ അവശ്യ സാധനങ്ങളുമായാണ് കെയർ ആൻഡ് ഷെയറും സി.പി ട്രസ്റ്റും സംയുക്തമായി പുറപ്പെടുന്നത്.
‘വയനാടിനെ നടുക്കിയ ഈ വലിയ ദുരന്തം ഏറെ ദുഃഖകരമാണ്. വയനാടിനെ ചേർത്തുപിടിക്കുമെന്നും ആവശ്യത്തിനായി സാധനങ്ങൾ എത്തിച്ചു നൽകുമെന്നും കെയർ ആൻഡ് ഷെയർ അറിയിച്ചു. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് നമ്മൾ കരുതലായി മാറണം. വയനാടിനെ ഏതു വിധേനയും കരകയറ്റണമെന്നും അതിനായി ഒത്തുചേർന്നു പ്രവർത്തിക്കുമെന്നും സി.പി ട്രസ്റ്റ് ചെയർമാൻ സി.പി സാലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.